| Tuesday, 28th November 2023, 9:54 pm

നിങ്ങളുടെ ധൈര്യവും ക്ഷമയും പ്രചോദനകരമാണ് ; ടണലില്‍ നിന്ന് പുറത്തെത്തിയ തൊഴിലാളികളെ പ്രശംസിച്ച് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ നിന്ന് 41 തൊഴിലാളികളെ വിജയകരമായി പുറത്തെത്തിച്ചതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളികളുടെ ധൈര്യവും ക്ഷമയും എല്ലാവര്‍ക്കും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.

നമ്മളുടെ തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വിജയം എല്ലാവര്‍ക്കും ഒരു വൈകാരിക നിമിഷമാണ്. കുടുങ്ങിപ്പോയ തൊഴിലാളികളോട് നിങ്ങളുടെ ധൈര്യവും ക്ഷമയും പ്രചോദനം നല്‍ക്കുന്നതാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് നല്ല ആരോഗ്യം ക്ഷേമവും നേരുന്നു,’ പ്രധാനമന്ത്രി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സില്‍ കുറിച്ചു.

‘നമ്മളുടെ തൊഴിലാളികള്‍ക്ക് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ സാധിക്കും എന്നത് വലിയ സംതൃപ്തി നല്‍കുന്ന കാര്യമാണ്. അവരുടെ ബന്ധുക്കള്‍ പരീക്ഷണഘട്ടങ്ങളില്‍ അപാരമായ ക്ഷമയും ധൈര്യവും പ്രകടിപ്പിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായി പറഞ്ഞ മോദി അവരുടെ
വീര്യവും നിശ്ചയദാര്‍ഢ്യവുമാണ് തൊഴിലാളികള്‍ക്ക് പുതുജീവന്‍ നല്‍കിയതെന്നും കൂട്ടിചേര്‍ത്തു.

‘ഈ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഓരോ വ്യക്തിയും മാനവികതയുടെയും ടീം വര്‍ക്കിന്റെയും മാതൃകയാണ്,’ പ്രധാനമന്ത്രി പറഞ്ഞു.

ഉത്തരാഖണ്ഡില്‍ നിര്‍മാണം നടന്നത് കൊണ്ടിരുന്ന ടണല്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കവാടത്തില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലായി തകരുകയായിരുന്നു. ഈ സമയം 41 തൊഴിലാളികള്‍ ഇതിനകത്ത് പെടുകയായിരുന്നു. 17 ദിവസത്തെ രക്ഷാദൗത്യത്തിന് ശേഷമാണ് ഇവരെ പുറത്തെത്തിച്ചിരിക്കുന്നത്.തൊഴിലാളികളില്‍ ഭൂരിപക്ഷം പേരും ബീഹാറില്‍ നിന്നും ജാര്‍ഖണ്ഡില്‍ ഉള്ളവരാണ്.

content highlight : PM Modi hails workers after Uttarakhand tunnel rescue: ‘Your courage, patience is inspiring’

We use cookies to give you the best possible experience. Learn more