സാനിയ മിര്‍സ, കര്‍മന്‍ കൗര്‍; ഒറ്റ ദിവസം മോദി ട്വിറ്റില്‍ ഫോളോ ചെയ്തത് 55 സ്ത്രീകളെ
National
സാനിയ മിര്‍സ, കര്‍മന്‍ കൗര്‍; ഒറ്റ ദിവസം മോദി ട്വിറ്റില്‍ ഫോളോ ചെയ്തത് 55 സ്ത്രീകളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th August 2018, 12:17 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒറ്റ ദിവസം കൊണ്ട് ട്വിറ്ററില്‍ ഫോളോ ചെയ്തത് 55 സ്ത്രീകളെ. കായിക താരങ്ങളും, സാമൂഹ്യപ്രവര്‍ത്തകരും, ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരെയാണ് മോദി ട്വിറ്റില്‍ ഫോളോ ചെയ്തത്. രക്ഷാബന്ധന്‍ ആഘോഷങ്ങളുടെ ഭാഗമായാണ് മോദി ഇവരെ ഒറ്റ ദിവസം കൊണ്ട് ഫോളോ ചെയ്യാന്‍ തീരുമാനിച്ചത്.

ടെന്നീസ് താരങ്ങളായ സാനിയ മിര്‍സ, കര്‍മന്‍ കൗര്‍, ബാഡ്മിന്റണ്‍ താരം അശ്വതി പൊന്നപ്പ, കേരളത്തിന്റെ താരമായ പി.ടി. ഉഷ, വെയ്റ്റ് ലിഫ്റ്റിംഗ് താരമായിരുന്ന കര്‍ണ്ണം മല്ലേശ്വരി, മുന്‍ മിസ് ഇന്ത്യയും ശിശുക്ഷേമ പ്രവര്‍ത്തകയുമായ സ്വരൂപ്, മാധ്യമ പ്രവര്‍ത്തകരായ റൊമാന ഇസര്‍ ഖാന്‍, ശ്വേത സിംഗ്, പദ്മജ ജോഷി, ഷീല ഭട്ട്, ശാലിനി സിംഗ്, രേണുക പുരി, നടി കൊയന മിത്ര തുടങ്ങിയവരാണ് മോദി ഫോളോ ചെയ്തതില്‍ പ്രമുഖര്‍.


Read Also : ചില ഭരണാധികാരികള്‍ ജനങ്ങളെ യാചകരാക്കും, എളുപ്പമുള്ളതും കഠിനമാക്കും; മോദിക്ക് പരോക്ഷ വിമര്‍ശനവുമായി യു.എ.ഇ പ്രധാനമന്ത്രി


 

ഇവരെക്കൂടാതെ ബി.ജെ.പിയിലെ വനിതാ നേതാക്കളെയും മോദി ഫോളോ ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ മോദിയോട് നന്ദി പ്രകടിപ്പിക്കുകയും, രക്ഷാബന്ധന്‍ ആശംസിക്കുകയും ചെയ്തിട്ടുണ്ട്.