| Sunday, 27th September 2020, 12:02 pm

'ഒരു കഥ പറയാം'; പുതിയ തലമുറയ്ക്ക് കഥകള്‍ പറഞ്ഞുകൊടുക്കണമെന്ന് മോദി, കര്‍ഷക സമരത്തെക്കുറിച്ച് മൗനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഥകള്‍ പറഞ്ഞുകൊടുക്കുന്ന വലിയ പാരമ്പര്യമുള്ള നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കീ ബാത്തില്‍. എല്ലാ കുടുംബങ്ങളും കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയം കണ്ടെത്തണമെന്നും നരേന്ദ്ര മോദി മന്‍കീബാത്തില്‍ പറഞ്ഞു.

കൊവിഡ് 19 കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധവും ഐക്യവും വിപുലപ്പെടുത്തിയെന്നും അദ്ദേഹം മന്‍കീബാത്തില്‍ പറഞ്ഞു. ”കഥകളുടെ ചരിത്രം മനുഷ്യ നാഗരികത പോലെ തന്നെ പുരാതനമാണ്. ആത്മാവ് ഉള്ളിടത്ത് കഥയുമുണ്ട്. ഹിതോപദേശത്തിന്റെയും പഞ്ചതന്ത്ര കഥകളുടെയും പാരമ്പര്യമുള്ള നാട്ടില്‍ പിറന്നവരാണെന്നതില്‍ നമുക്ക് അഭിമാനിക്കാം”, നരേന്ദ്ര മോദി പറഞ്ഞു.

വിദേശഭരണകാലത്തെ പ്രചോദനപരമായ കഥകളും പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

എന്‍.ഡി.എ സര്‍ക്കാരിനെ പ്രതിസന്ധിയിലാഴ്ത്തിയ കര്‍ഷക സമരത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചു. അതേസമയം രാജ്യത്തിന്റെ വളര്‍ച്ചയില്‍ കര്‍ഷകര്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നും സ്വാശ്രയ ഇന്ത്യയ്ക്ക് വേണ്ടിയാണ് കര്‍ഷകര്‍ പരിശ്രമിക്കുന്നതെന്നും മോദികൂട്ടിച്ചേര്‍ത്തു. സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കാര്‍ഷിക മേഖലയ്ക്ക് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നും മോദികൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PM Modi emphasis on Story telling on Maankitbaath

We use cookies to give you the best possible experience. Learn more