പി.എം കെയര്‍ ഫണ്ടിന് മന്ത്രിസഭാ അനുമതി ഇല്ല; വിവരാവകാശരേഖ പുറത്ത്
PM CARE
പി.എം കെയര്‍ ഫണ്ടിന് മന്ത്രിസഭാ അനുമതി ഇല്ല; വിവരാവകാശരേഖ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st August 2020, 9:25 am

ന്യൂദല്‍ഹി: പി.എം കെയര്‍ ഫണ്ടിനായി മന്ത്രിസഭാ അനുമതി തേടിയിരുന്നില്ലെന്ന് വിവരാവകാശ രേഖ. ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ് സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ഏത് മന്ത്രിസഭായോഗത്തിലാണ് പി.എം കെയര്‍ ഫണ്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് എന്നായിരുന്നു അഞ്ജലി ചോദിച്ചത്. എന്നാല്‍ കേന്ദ്രമന്ത്രിസഭയോഗത്തില്‍ ഒരിക്കല്‍ പോലും പി.എം കെയര്‍ ഫണ്ട് അജണ്ടയായിട്ടില്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി മറുപടി പറഞ്ഞു.

പി.എം കെയര്‍ ഫണ്ടിന് മന്ത്രിസഭാ അനുമതി ഇല്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 28 നാണ് പി.എം കെയര്‍ ഫണ്ട് രൂപീകരിക്കുന്നത്.

കഴിഞ്ഞ ദിവസം പി.എം കെയര്‍ ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റണമെന്ന ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.

വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എന്‍.ഡി.ആര്‍.എഫിലേക്ക് സംഭാവന നല്‍കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അതില്‍ വിലക്കില്ലെന്നും കോടതി വിലയിരുത്തി.

അതേസമയം പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റായി സ്ഥാപിച്ച ഒരു പ്രത്യേക ഫണ്ടാണ് പി.എം കെയര്‍സ്, അതില്‍ നിന്ന് ദുരിതാശ്വാസനിധിയിലേക്ക് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ