| Sunday, 18th August 2019, 6:17 pm

കോണ്‍ഗ്രസ് തള്ളിയ മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ പുകഴ്ത്തി ശത്രുഘ്‌നന്‍ സിന്‍ഹ; തുറന്ന് സംസാരിക്കുന്നതില്‍ പ്രസിദ്ധിയോ കുപ്രസിദ്ധിയോ ഉള്ളയാളാണെന്ന് ട്വീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിനപ്രസംഗത്തെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. മോദിയുടെ കടുത്ത വിമര്‍ശകനായ സിന്‍ഹ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

‘എല്ലാ കാര്യങ്ങളുടെ തുറന്ന് സംസാരിക്കുന്നതില്‍ പ്രസിദ്ധിയോ കുപ്രസിദ്ധിയോ ഉള്ളയാളാണ് ഞാന്‍. ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വളരെ ധീരതയോട് കൂടിയുള്ളതായിരുന്നു. പ്രസംഗം ഗവേഷണത്തിലൂടെ തയ്യാറാക്കിയതും എല്ലാവരെയും ചിന്തിപ്പിക്കുന്നതുമാണ്. രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ മികച്ച രീതിയിലാണു മോദി അവതരിപ്പിച്ചത്.’ എന്നായിരുന്നു സിന്‍ഹ ട്വിറ്ററില്‍ കുറിച്ചത്.

പി.ചിദംബരത്തിനു ശേഷം മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ പിന്തുണയ്ക്കുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവാണു സിന്‍ഹ.

അതേസമയം മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു.  #ModiLiesAtRedFort എന്ന ഹാഷ് ടാഗോടുകൂടി ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് മോദിയുടെ പ്രസംഗത്തിലെ വിവിധ ഭാഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. ട്വിറ്ററില്‍ ട്രന്റിങിലുള്ള ഹാഷ് ടാഗ് കൂടിയായിരുന്നു ഇത്.

സമ്പദ് വ്യവസ്ഥയെക്കുറിച്ചും ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുമുള്ള മോദിയുടെ പ്രസ്താവനയില്‍ ‘നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യത്തെ പിന്നോട്ടടിക്കുകയാണ് ചെയ്തതെന്നും ജി.എസ്.ടി നടപ്പിലാക്കിയത് വഴി പ്രധാനമന്ത്രി പറഞ്ഞത് ഒറ്റ രാജ്യം ഒറ്റ നികുതി എന്നായിരുന്നു പറഞ്ഞിരുന്നുതെങ്കിലും നികുതി സമ്പ്രദായത്തില്‍ രാജ്യത്ത് ഇപ്പോഴും അഞ്ച് സ്ലാബുകളുണ്ടെന്നും ഒറ്റ നികുതി എന്നത് വളരെ വിദൂരമാണെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു.

രാജ്യത്ത് വ്യാപാരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന മോദിയുടെ പ്രസ്താവനയെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. പ്രധാനമന്ത്രി മോദിയുടെ ഒറ്റ രാജ്യം ഒറ്റ ഭരണഘടന എന്ന പ്രസ്താവനയില്‍ മോദി സര്‍ക്കാര്‍ ഭരണഘടനയെ തകര്‍ക്കുന്നുവെന്ന് കശ്മീരിന്റെ പത്യേക പദവ് എടുത്തുകളഞ്ഞ ആര്‍ട്ടിക്കിള്‍ 370 ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more