ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാടിനെ ഒരു ടെലിവിഷന്‍ പോലെയാണ് കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഇതുവരെ ഒരു റിമോര്‍ട്ട് എടുത്ത് തമിഴ്‌നാട്ടിലെ ജനങ്ങളെ മോദി നിയന്ത്രിക്കുകയായിരുന്നെന്നും എന്നാല്‍ ആ റിമോര്‍ട്ടിലെ ബാറ്ററി ജനങ്ങള്‍ ഉടന്‍ തന്നെ ഊരിമാറ്റുമെന്നും രാഹുല്‍ പറഞ്ഞു.
മുഖ്യമന്ത്രി എടപ്പാട് പളനിസാമി മോദിയുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുകയാണെന്നും രാഹുല്‍ പറഞ്ഞു.
മോദിയെ ഭയപ്പെടാത്തതുകൊണ്ട് തനിക്ക് 30 സെക്കന്റിനുള്ളില്‍ ഉറങ്ങാന്‍ സാധിക്കുമെന്നും എന്നാല്‍തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ഉറങ്ങാന്‍ എത്ര നേരമെടുക്കുമെന്നും അദ്ദേഹം ചോദിച്ചു.
”മോദിയെ ഭയപ്പെടാത്തതിനാല്‍ ഞാന്‍ 30 സെക്കന്‍ഡിനുള്ളില്‍ രാത്രി ഉറങ്ങുന്നു. തമിഴ്നാട് മുഖ്യമന്ത്രി എത്ര സമയമെടുക്കും? സത്യസന്ധതയില്ലാത്തതിനാല്‍ അദ്ദേഹത്തിന് രാത്രി ഉറങ്ങാന്‍ കഴിയില്ല,” രാഹുല്‍ പറഞ്ഞു.
അതേസമയം, രാഹുലിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു.
മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുച്ചേരിയിലെത്തിയപ്പോഴായിരുന്നു അമിത് ഷായുടെ മറുപടി.
കേന്ദ്രം രണ്ടുവര്‍ഷം മുമ്പ് തന്നെ ഫിഷറീസ് വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും അവധിയില്‍ ആയതുകൊണ്ടായിരിക്കും രാഹുല്‍ അക്കാര്യം അറിയാതെ പോയതെന്നും അമിത് ഷാ പരിഹസിച്ചു.
”ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രഹുല്‍ ഗാന്ധി ഇവിടെ പറഞ്ഞു … എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക വകുപ്പ് സൃഷ്ടിക്കാത്തത് എന്ന്. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുന്നതിന് നരേന്ദ്ര മോദിജി ഇതിനകം തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഹുല്‍ ഭയ്യ (സഹോദരന്‍) … നിങ്ങള്‍ അവധിയിലായിരുന്നു, അതുകൊണ്ട് നിങ്ങള്‍ക്കതറിയാന്‍ വഴിയില്ല…, ‘ഷാ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content Highlights: PM Modi controls Tamil Nadu with remote, turns volume up and CM talks louder: Rahul Gandhi