|

'ഇന്ത്യാ-ന്യൂസിലന്റ് ബന്ധം ഉയര്‍ന്ന തലത്തിലെത്തിക്കാന്‍ ഒരുമിച്ചു നീങ്ങാന്‍ ആഗ്രിക്കുന്നു'; ജസീന്ത ആര്‍ഡനെ അഭിനന്ദിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ന്യൂസിലന്റ് പൊതു തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയം സ്വന്തമാക്കിയ ജസീന്താ ആര്‍ഡന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

കഴിഞ്ഞ വര്‍ഷത്തെ കൂടിക്കാഴ്ച ഓര്‍ക്കുന്നെന്നും ഇന്ത്യാ – ന്യൂസിലന്റ് ബന്ധം ഉയര്‍ന്നതലങ്ങളില്‍ എത്തിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നെന്നും മോദി പറഞ്ഞു.

ന്യൂസിലന്റില്‍ ശനിയാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ജസീന്താ ആര്‍ഡന് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്.

ജസീന്തയുടെ സെന്റര്‍ ലെഫ്റ്റ് ലേബര്‍ പാര്‍ട്ടി 49.2 ശതമാനം വോട്ടുകള്‍ക്കാണ് വിജയിച്ചത്. 120 പാര്‍ലമെന്റ് സീറ്റില്‍ 64ഉം ലേബര്‍ പാര്‍ട്ടി സ്വന്തമാക്കുകയായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും എതിര്‍സ്ഥാനാര്‍ത്ഥി ജുഡിത്ത് കോളിനെക്കാള്‍ വലിയ ഭൂരിപക്ഷം വോട്ടുകള്‍ ജസീന്തയ്ക്ക് ലഭിച്ചിട്ടുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്തംബറില്‍ നടക്കാനിരുന്ന പൊതുതെരഞ്ഞെടുപ്പ് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു.

കൊവിഡ് പ്രതിരോധപ്രവവര്‍ത്തനത്തില്‍ ജസീന്തയുടെ നീക്കങ്ങള്‍ക്ക് ലോക ശ്രദ്ധ ലഭിച്ചിരുന്നു.

അഞ്ച് മില്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് കൊവിഡ് 19 മൂലം 25 പേര്‍ മാത്രമാണ് ഇതുവരെ മരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ

സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: PM Modi Congratulstes  PM of New Zealand Jacinda Ardern