Advertisement
National
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 5 കോടി ഇന്ത്യാക്കാരുടെ ദാരിദ്ര്യം മാറ്റി; വികസനം നടക്കാത്തത് പ്രതിപക്ഷം കാരണം: നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 15, 11:16 am
Sunday, 15th July 2018, 4:46 pm

മിര്‍സാപൂര്‍: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. ഉത്തരപ്രദേശത്തിലെ ബന്‍സാഗര്‍ കനാല്‍ പ്രൊജക്ട് ഉദ്ഘാടനം ചെയ്യവേയാണ് മോദി പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചത്.

അധികാരത്തില്‍ ഇരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത കോണ്‍ഗ്രസ് പ്രതിപക്ഷത്തായപ്പോള്‍ അവര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് മോദി വിമര്‍ശിച്ചു.

3400 കോടി രൂപയുടെ ബന്‍സാഗര്‍ പ്രൊജക്ട് രാജ്യത്തിന് സമര്‍പ്പിച്ച മോദി, ഈ പ്രൊജക്ട് നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരേണ്ടതായിരുന്നുവെന്നും, കോണ്‍ഗ്രസിന്റെ നിരുത്തരവാദപരമായ സമീപനം കാരണം 100 മടങ്ങ് അധികം തുക പ്രോജക്ടിനായി മുടക്കേണ്ടി വന്നുവെന്നും മോദി കുറ്റപ്പെടുത്തുന്നുണ്ട്.


ALSO READ: അഭിമന്യൂ വധം; കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം അറസ്റ്റില്‍


പാവപ്പെട്ടവര്‍ക്ക് മരുന്ന്, കര്‍ഷകര്‍ക്ക് കാര്‍ഷിക സൗകര്യങ്ങള്‍, കുട്ടികള്‍ക്ക് വിദ്യാഭ്യാസം, യുവാക്കള്‍ക്ക് തൊഴില്‍ എന്നതാണ് തന്റെ സര്‍ക്കാരിന്റെ മുദ്രാവാക്യം എന്നും മോദി കൂട്ടിച്ചേത്തു.

അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം 5 കോടി ഇന്ത്യാക്കാരെ തന്റെ സര്‍ക്കാര്‍ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ചെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.