| Thursday, 12th September 2019, 10:47 pm

'മോദി കാലെടുത്തു വെച്ചതാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജര്‍ക്ക് വിനയായത്'; ദൗത്യം പരാജയപ്പെട്ടത് പ്രധാനമന്ത്രിയുടെ നിര്‍ഭാഗ്യം കൊണ്ടെന്നും കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗ്‌ളൂരു: ചാന്ദ്രയാന്‍ രണ്ട് പരാജയപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ഭാഗ്യം കൊണ്ടാണെന്ന് കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കഴിഞ്ഞ ഒരു ദശാബ്ദമായി ചാന്ദ്ര ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആര്‍.ഒ) ശാസ്ത്രജ്ഞരില്‍ നിന്ന് ചന്ദ്രയാന്‍ 2 ന്റെ വിജയം പിടിച്ചെടുക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചതായും കുമാരസ്വാമി ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ചാന്ദ്രയാന്‍ -2 താന്‍ തന്നെയാണ് ലാന്‍ഡുചെയ്യുന്നുവെന്ന സന്ദേശം നല്‍കാനാണ് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തിയത്. അതുമായി ബന്ധപ്പെട്ട് കിടക്കുന്ന ശാസ്ത്രജ്ഞര്‍ 10-12 വര്‍ഷത്തോളം കഠിനാധ്വാനം ചെയ്തതാണ് അത്. എന്നാല്‍ പ്രചാരണം ലഭിക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം വന്നത്. പക്ഷെ അദ്ദേഹം ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ കാലെടുത്ത് വെച്ചത് ശാസ്ത്രഞ്ജര്‍ക്ക് നിര്‍ഭാഗ്യമായി മാറി.’ കുമാരസ്വാമി പറഞ്ഞു.

ചന്ദ്രയാന്‍-2 സോഫ്റ്റ് ലാന്‍ഡിംഗ് എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടത്തിലെത്തിയ ദിവസമായിരുന്നു മോദി ബംഗ്‌ളൂരുവില്‍ എത്തിയത്. പക്ഷെ സോഫ്റ്റ് ലാന്റിങ് പരാജയപ്പെടുകയായിരുന്നു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെയെത്തിയ വിക്രം ലാന്‍ഡറില്‍ നിന്ന് പിന്നീട് സിഗ്‌നലുകള്‍ ലഭിച്ചിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതിന്‌ശേഷം മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
‘നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരും. നമ്മള്‍ വിജയം നേടുകതന്നെ ചെയ്യുമെന്നായിരുന്നു അദ്ദേഹം ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍ ഡോ.കെ. ശിവനോടും സഹപ്രവര്‍ത്തകരോടും പറഞ്ഞത്.

We use cookies to give you the best possible experience. Learn more