ഗ്രാമ വികസന വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ക്കാണ് വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. വിദേശപര്യടനം നടത്തിയിട്ടില്ലെങ്കില്‍ ദല്‍ഹിയില്‍ ഓഫീസില്‍ ഉണ്ടായിരുന്നോ എന്ന് മന്ത്രിമാര്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
ന്യൂദല്‍ഹി: മൂന്നു മാസത്തിനിടെ നടത്തിയ വിദേശയാത്രയുടെ വിവരങ്ങള്‍ ഹാജരാക്കണമെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. നോട്ടുനിരോധനമടക്കമുള്ള സര്‍ക്കാരിന്റെ പദ്ധതികളില്‍ പ്രചരണം നടത്തിയത് പരിശോധിക്കാനാണ് നടപടി.
അടുത്തിടെ നടന്ന ക്യാബിനറ്റ് യോഗത്തിലാണ് മോദി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച തന്നെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
ഗ്രാമ വികസന വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ക്കാണ് വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. വിദേശപര്യടനം നടത്തിയിട്ടില്ലെങ്കില്‍ ദല്‍ഹിയില്‍ ഓഫീസില്‍ ഉണ്ടായിരുന്നോ എന്ന് മന്ത്രിമാര്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
സര്‍ക്കാരിന്റെ നോട്ടുനിരോധനത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ നയിക്കുന്നവര്‍ ഇതിനെ എങ്ങനെ പ്രതിരോധിച്ചുവെന്ന് അറിയാന്‍ പ്രധാനമന്ത്രി മോദി വിവരങ്ങള്‍ തേടുന്നത്.