| Monday, 3rd February 2020, 8:12 pm

'15 ലക്ഷം തരാമെന്ന് പറഞ്ഞ് പറ്റിച്ചു'; മോദിക്കും അമിത്ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് റാഞ്ചി ജില്ലാ കോടതിയില്‍ കേസ്. സത്യസന്ധതയില്ലായ്മയും വഞ്ചനയും ആരോപിച്ച് നല്‍കിയ പരാതിയില്‍ വിചാരണാ നടപടികള്‍ ആരംഭിച്ചു. കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലെയാണ് മൂന്നാം പ്രതി.

ജാര്‍ഖണ്ഡ് ഹൈക്കോടതി അഭിഭാഷകന്‍ എച്ച്.കെ സിങ്ങാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. അധികാരത്തിലെത്തിയാല്‍ 15 ലക്ഷം രൂപ വീതം നല്‍കാമെന്ന് പറഞ്ഞ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങളെ വഞ്ചിച്ചെന്ന് പരാതിയില്‍ ആരോപിക്കുന്നു.

ഐ.പി.സി 415, 420, 123(ബി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.

പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ പറഞ്ഞിരുന്നു. അദ്ദേഹമത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താമെങ്കില്‍ എന്തുകൊണ്ടാണ് ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇടാന്‍ കഴിയാത്തത്? തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമല്ലേ. അല്ലാത്തപക്ഷം അവര്‍ ജനങ്ങളെ പറ്റിക്കുകയാണ്’, പരാതിക്കാരന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more