ന്യൂദല്‍ഹി: കൊവിഡ് ആഘോഷ വേളകള്‍ക്കിടയില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുതലോടെ പെരുമാറണമെന്നും വാക്‌സിന്‍ എത്തുന്നതുവരെ ആരും സുരക്ഷിതരല്ലെന്നും മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
”രാജ്യത്തെ കൊവിഡ് മരണനിരക്ക് അമേരിക്ക, ബ്രസീല്‍ തുടങ്ങിയ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്.
ജനതാ കര്‍ഫ്യൂ മുതല്‍ രാജ്യം കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. നിലവില്‍ സ്ഥിതി മെച്ചപ്പെട്ടെങ്കിലും കരുതല്‍ കൈവിടരുത്”, മോദി കൂട്ടിച്ചേര്‍ത്തു.
”പലരും കൊവിഡ് ഭീതി മാറിയെന്ന മട്ടിലാണ് പെരുമാറുന്നത്. എന്നാല്‍ വാക്‌സിന്‍ വരുന്നത് വരെ കൊവിഡുമായുള്ള പോരാട്ടം അവസാനിച്ചില്ലെന്ന് മനസിലാക്കണം. എല്ലാ രാജ്യങ്ങളും വാക്‌സിനായുള്ള പോരാട്ടം തുടരുകയാണ്. നമ്മുടെ രാജ്യവും അതിനുള്ള ശ്രമം നടത്തുന്നുണ്ട്”. മോദി പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സാവകാശം മെച്ചപ്പെട്ടുവരികയാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ചൊവ്വാഴ്ച്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
തനിക്ക് ഒരു സന്ദേശം പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞ മോദി എന്തിനെക്കുറിച്ചാണ് സംസാരിക്കാന്‍ പോകുന്നതെന്ന സൂചന നല്‍കിയിരുന്നില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PM modi addresses nation, what he said