ന്യൂദൽഹി: ഒടുവിൽ മാധ്യമങ്ങളെ കണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങൾക്ക് മുമ്പിൽ മഹാലക്ഷ്മിയെ നമിച്ച് അദ്ദേഹം ശ്ലോകം ചൊല്ലി. മധ്യവർഗത്തെ ലക്ഷ്മി ദേവി അനുഗ്രഹിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ തുടക്കം.
ആഗോളതലത്തിൽ ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് പ്രധാനമത്രി പറഞ്ഞു. അന്താരാഷ്ട്ര കാര്യങ്ങളിൽ രാജ്യം ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൻ്റെ മൂന്നാം ടേമിലെ ആദ്യത്തെ സമ്പൂർണ ബജറ്റ് ആണിതെന്നും ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അതിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി, സമ്പത്തിൻ്റെയും സമൃദ്ധിയുടെയും ദേവതയായ മാ ലക്ഷ്മിയെ ഞാൻ വണങ്ങുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ 75 വർഷം പൂർത്തിയാക്കിയത് വളരെ അഭിമാനകരമാണ്. ആഗോള തലത്തിൽ ഇന്ത്യ സ്വന്തമായൊരു സ്ഥാനം കണ്ടെത്തിയിരിക്കുന്നു. ഇതാണ് എൻ്റെ മൂന്നാം ടേമിലെ ആദ്യ സമ്പൂർണ ബജറ്റ്. 2047 ൽ, സ്വാതന്ത്ര്യത്തിൻ്റെ 100 വർഷം പൂർത്തിയാക്കുമ്പോൾ, ഇന്ത്യ വിക്ഷിത് ഭാരതിൻ്റെ ലക്ഷ്യം നിറവേറ്റുമെന്നും ഈ ബജറ്റ് പുതിയ ഊർജ്ജവും പ്രതീക്ഷയും നൽകുമെന്നും എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.’ മോദി പറഞ്ഞു.
ബജറ്റ് സമ്മേളനത്തിൻ്റെ ആദ്യഭാഗം ഫെബ്രുവരി 13 വരെ തുടരും, അവധിക്ക് ശേഷം മാർച്ച് 10 ന് ഇരുസഭകളും വീണ്ടും യോഗം ചേരും, ഏപ്രിൽ 4 ന് സെഷൻ സമാപിക്കും.
updating…
Content Highlight: PM Modi addresses media ahead of Budget Session