പഞ്ചാബില്‍ മോദി പ്രസംഗിച്ചത് ഒഴിഞ്ഞ കസേരകളോട്; മോദി പ്രസംഗിക്കുന്നതിനിടെ ആളുകള്‍ ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി പാര്‍ട്ടി
Daily News
പഞ്ചാബില്‍ മോദി പ്രസംഗിച്ചത് ഒഴിഞ്ഞ കസേരകളോട്; മോദി പ്രസംഗിക്കുന്നതിനിടെ ആളുകള്‍ ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th January 2017, 6:48 pm

RALLY


മോദി പ്രസംഗിക്കുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തു പോകുന്നതിന്റെയും കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി നേതാവ് വന്ദന സിങ് ആണ് രണ്ടു വീഡിയോകളും പുറത്തുവിട്ടത്.


പഞ്ചാബ്:  നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ജലന്ധറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പൊതുപരിപാടിയില്‍ പങ്കെടുത്തത് കുറഞ്ഞ ആളുകള്‍ മാത്രം. വേദിയില്‍ മോദി പ്രസംഗിക്കുമ്പോള്‍ കസേരകള്‍ കാലിയായതിന്റെയും ചിത്രങ്ങളാണ് പുറത്തു വരുന്നത്.


മോദി പ്രസംഗിക്കുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തു പോകുന്നതിന്റെയും കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി നേതാവ് വന്ദന സിങ് ആണ് രണ്ടു വീഡിയോകളും പുറത്തുവിട്ടത്.

MODI-RALLY-IN-JALANDHAR

പഞ്ചാബില്‍ അകാലിദള്‍-ബി.ജെ.പി സഖ്യമാണ് ഭരിക്കുന്നത്. ആ സാഹചര്യത്തിലാണ് മോദിയുടെ റാലിയില്‍ ആളില്ലാതെ പോകുന്നത്. നേരത്തെ യു.പിയില്‍ പ്രചരണം നടത്തുന്നതിനിടെയും പ്രധാനമന്ത്രിയുടെ റാലിയില്‍ ആളില്ലാതെ പോയിരുന്നു.


Dont Miss ജനങ്ങളെ മണ്ടന്‍മാരാക്കിയാണ് മോദി രാജ്യം ഭരിക്കുന്നത് , ഞാനും അദ്ദേഹത്തിന്റെ പാതയില്‍: രാഷ്ട്രീയത്തിലിറങ്ങുന്നത് പണം സമ്പാദിക്കാന്‍; യു.പിയിലെ സ്ഥാനാര്‍ത്ഥി


കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന് പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.