| Wednesday, 6th December 2017, 7:15 pm

രാഹുല്‍ ശക്തനായ എതിരാളിയെന്ന് മോദിയും സമ്മതിയ്ക്കുന്നു; പപ്പു എന്ന് പരിഹസിക്കപ്പെട്ടിരുന്നയാള്‍ ആരാലും അവഗണിക്കാന്‍ കഴിയാത്ത നേതാവായി ഉയര്‍ന്നെന്നും ശിവസേന

എഡിറ്റര്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കവേ ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ശക്തനായ എതിരാളിയായി മോദിയ്ക്ക സമ്മതിയ്‌ക്കേണ്ടി വന്നെന്ന് ശിവസേന അഭിപ്രായപ്പെട്ടു.

“നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് “പപ്പു” എന്ന വിളിച്ച് പരിഹസിച്ചിരുന്ന രാഹുല്‍ ഗാന്ധി ഇന്ന് ആരാലും അവഗണിക്കാന്‍ കഴിയാത്ത നേതാവായി ഉയര്‍ന്നിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി രാഹുല്‍ ഗാന്ധിയുടെ ഓരോ ചലനവും ഉറ്റുനോക്കുകയാണെന്നും” ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്‌നയിലൂടെ പറഞ്ഞു.


Also Read: നടിയെ ആക്രമിച്ച കേസ്; ദിലീപിന് സമന്‍സ്; 19 നു കോടതിയില്‍ ഹാജരാകണം


“ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പോടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ കരുത്തെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.” ശിവസേന പറഞ്ഞു.

രാഷ്ട്രീയത്തില്‍ പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ പാര്‍ട്ടികള്‍ തമ്മിലുളള പോരാട്ടം സര്‍വ്വസാധാരണമാണെങ്കിലും രാഷ്ട്രീയത്തില്‍ തന്നെ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന സാഹചര്യം ഞെട്ടിക്കുന്നതാണെന്ന് പറയുന്ന ശിവസേന ഇത്തരത്തില്‍ രാജ്യത്ത് സംജാതമായിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ചയെന്നും ലേഖനത്തിലൂടെ പറയുന്നു.


Dont Miss: ദളിതരുമായുള്ള മിശ്ര വിവാഹങ്ങള്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്രം


“രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേയ്ക്ക് വരുന്നതിനെ ബി.ജെ.പി എതിര്‍ക്കുകയാണ്. ഔറംഗസേബ് രാജ് എന്ന പേരെല്ലാം നല്‍കിയാണ് ബി.ജെ.പിയുടെ വിമര്‍ശനം. രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനെയും ബി.ജെ.പി പരിഹസിക്കുന്നു. ഈ നിലയിലുളള പ്രചരണങ്ങള്‍ ഒഴിവാക്കാന്‍ ബി.ജെ.പി തയ്യാറാകണം. പകരം ഹൈന്ദവ ശക്തികളുടെ വിജയമായി പരിഗണിച്ച് രാഹുലിന്റെ ക്ഷേത്രദര്‍ശനത്തെ സ്വാഗതം ചെയ്യുകയാണ് അവര്‍ ചെയ്യേണ്ടത്. ആര്‍.എസ്.എസ് രാഹുലിനെ അഭിനന്ദിക്കാന്‍ മുന്നോട്ടുവരണമെന്നും” ശിവസേന അഭിപ്രായപ്പെട്ടു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more