| Saturday, 4th May 2019, 2:34 pm

പ്രസംഗത്തിനിടെ മോദിക്ക് വീണ്ടും അമളി; താമരയ്ക്ക് വോട്ട് ചെയ്യണമെന്നതിന് പകരം പറഞ്ഞത് കപ്പ് പ്ലേറ്റ് അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തണമെന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തിനിടെ അബദ്ധം പിണഞ്ഞ് മോദി. യു.പിയിലെ പ്രതാപ്ഗറില്‍ ഇന്ന് സംഘടിപ്പിച്ച റാലിയ്ക്കിടെയായിരുന്നു സംഭവം.

കോണ്‍ഗ്രസിനേയും എസ്.പിയേയും ബി.എസ്.പിയേയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. പ്രസംഗം അവസാനിപ്പിക്കന്നതിന് മുന്‍പായി പ്രതാപ്ഗറിലെ ഓരോ വോട്ടര്‍മാരും കപ്പ് പ്ലേറ്റ് അടയാളത്തില്‍ വോട്ട് ചെയ്യണമെന്നായിരുന്നു മോദി പറഞ്ഞത്.

പ്രതാപ്ഗറില്‍ മത്സരിക്കുന്നത് ബി.ജെപിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയാണെന്ന് മറന്നുകൊണ്ടായിരുന്നു മോദി കപ്പ് പ്ലേറ്റ് അടയാളത്തില്‍ വോട്ട് ചോദിച്ചത്.

ഇതോടെ വേദിയിലിരിക്കുന്ന നേതാക്കള്‍ മോദിയെ തിരുത്തുകയും സഖ്യകക്ഷികളല്ല ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സംഘം ലാല്‍ ഗുപ്തയാണ് മത്സരിക്കുന്നതെന്ന് മോദിയോട് പറയുകയുമായിരുന്നു.

ഇതോടെ മോദി പറഞ്ഞത് തിരുത്തുകയും എല്ലാവരും താമര അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രസംഗം നിര്‍ത്തുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more