| Thursday, 26th December 2019, 11:55 am

'ആര്‍.എസ്.എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോടു കള്ളം പറഞ്ഞു'; കരുതല്‍ തടവറ വിവാദത്തില്‍ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തു കരുതല്‍ തടവറകളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ ഈ വാദത്തെ പൊളിക്കുന്ന ബി.ബി.സിയുടെ സ്റ്റോറി ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ആര്‍.എസ്.എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോടു കള്ളം പറഞ്ഞു’ എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

രാംലീലാ മൈതാനത്തു നടന്ന മഹാ റാലിയില്‍ വെച്ചായിരുന്നു മോദിയുടെ വിവാദ പ്രസ്താവന. ഇതിനു പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിക്കാത്തതാണ് മോദിയുടെ കള്ളങ്ങള്‍ എന്ന ധാരണയുണ്ടോ പ്രധാനമന്ത്രിയ്ക്ക് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.

തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളും ദേശീയ പൗരത്വ പട്ടികയെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുകയാണെും മോദി പറഞ്ഞു.

‘കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ചില അര്‍ബന്‍ നക്സലുകളും മുസ്ലീങ്ങളെ തടവറകളിലാക്കുന്നു എന്ന തരത്തില്‍ കള്ളം പ്രചരിപ്പിക്കുകയാണ്’- മോദി പറഞ്ഞു.

ഈ രാജ്യത്തിന്റെ മണ്ണില്‍ ജനിച്ച മുസ്ലീങ്ങള്‍ക്ക് എന്‍.ആര്‍.സിയുമായി ഒരു ബന്ധവുമില്ലെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇന്ത്യയില്‍ ഒരു കരുതല്‍ തടവറകളും ഇല്ല. ഒരു മുസ്ലീമിനെയും തടവറകളിലാക്കാന്‍ പോവുന്നുമില്ല’ -മോദി പറഞ്ഞു.

അനാവശ്യമായ കിംവദന്തികളില്‍ വീണുപോവാതിരിക്കാന്‍ രാജ്യത്തെ മുഴുവന്‍ യുവാക്കളോടും പൗരത്വ നിയമം വിശദമായി വായിക്കാന്‍ ആവശ്യപ്പെടുകയാണെന്നും മോദി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more