| Sunday, 23rd September 2018, 4:37 pm

50 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ മാറിയേനെ; ദാരിദ്ര്യം എന്തെന്നറിഞ്ഞ എനിക്ക് ജനങ്ങളുടെ വിഷമം മനസിലാവും; മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: രാജ്യത്തെ ജനങ്ങള്‍ക്ക് അഞ്ച് ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പ് വരുത്തുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. 10.74 കോടി കുടുംബങ്ങള്‍ രാജ്യത്ത് ഇതിന്റെ ഗുണഭോക്താക്കളാവും എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ജാര്‍ഖണ്ഢിലെ റാഞ്ചിയില്‍ വെച്ചായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.


ALSO READ: മുഹറം ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചത് മുഖംമൂടി ധരിച്ചെത്തിയ ആര്‍.എസ്.എസുകാര്‍; ഗുരുതര ആരോപണവുമായി മമത


ചടങ്ങില്‍ പ്രധാനമന്ത്രി കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചു. രാജ്യത്തെ ദരിദ്ര ജനങ്ങളുടെ ആരോഗ്യം ഒരിക്കലും കോണ്‍ഗ്രസിനെ അലട്ടിയില്ലെന്നും, 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് ശ്രദ്ധിച്ചിരുന്നെങ്കില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ മാറിയേനെ എന്നും പ്രധാന മന്ത്രി ചടങ്ങില്‍ കുറ്റപ്പെടുത്തി.

കടുത്ത ദാരിദ്ര്യം എന്താണെന്ന് നേരിട്ടറിഞ്ഞവനാണ് താനെന്നും, അതുകൊണ്ട് ജനങ്ങളുടെ വിഷമം തനിക്ക് മനസിലാവുമെന്നും ചടങ്ങില്‍ പ്രധാനമന്ത്രി പറയുന്നുണ്ട്.


ALSO READ: കന്യാസ്ത്രീ സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് വിലക്കുമായി സഭ; സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെയുള്ള സഭ വിലക്കിനെതിരെ പ്രതിഷേധം ശക്തം


യൂറോപ്പിലെ മുഴുവന്‍ ജനങ്ങള്‍ക്ക് തുല്യമാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണമെന്ന് ചടങ്ങില്‍ അവകാശപ്പെട്ട പ്രധാനമന്ത്രി, ലോകത്ത് ആദ്യമാണ് ഇത്രയും വലിയ പദ്ധതി എന്നും പറയുന്നുണ്ട്.

ആയുഷ്മാന്‍ ഭാരത് യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്തെ ഒരാള്‍ക്ക് പോലും ആശുപത്രിയില്‍ പോകേണ്ടി വരില്ലെന്നും, പദ്ധതിയുടെ 60 ശതമാനം ഫണ്ടു കേന്ദ്രം നല്‍കും എന്നും ഉറപ്പ് പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more