ലഖ്‌നൗ: പാകിസ്താനുമായും ചൈനയുമായും രാജ്യം എപ്പോഴാണ് യുദ്ധം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതായി ബി.ജെ.പിയുടെ ഉത്തര്‍പ്രദേശ് മേധാവി സ്വാത്ര ദേവ് സിംഗ്.
ദേവ് സിംഗിന്റെ വിവാദപ്രസ്താവനയ്ക്ക് പിന്നാലെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.
” രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 എന്നിവ തീരുമാനിച്ചതുപോലെ പാകിസ്താനുമായും ചൈനയുമായും എപ്പോള്‍ യുദ്ധം നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട് ” എന്നാണ് ദേവ് സിംഗ് പറഞ്ഞത്.
നേരത്തെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും ഇന്ത്യാ-ചൈന സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ച് കടന്ന ചൈനക്കെതിരെ രാജ്യം സ്വീകരിച്ച തിരിച്ചടിയില്‍ ചൈന ഞെട്ടിപ്പോയെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.
എല്ലാവരുമായും സൗഹൃദത്തിലാകാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും എന്നാല്‍ ആ സ്വഭാവം ബലഹീനതയായി കണക്കിലെടുത്ത് മുതലെടുക്കാന്‍ ശ്രമിക്കരുതെന്നും ഭാഗവത് പറഞ്ഞിരുന്നു.
അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യാ- ചൈനാ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Hights: PM Has Decided When There Will Be War With China, Pak”: UP BJP Chief