ന്യൂദല്‍ഹി: രാജ്യത്തത് കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രിക്ക് ഇതുവരെ ഒന്നും മനസ്സിലായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടാവാന്‍ കാരണം മോദിയാണെന്നും രാഹുല്‍ ആരോപിച്ചു.
” ആദ്യത്തെ തരംഗം ആര്‍ക്കും മനസ്സിലായില്ല … പക്ഷേ രണ്ടാമത്തെ തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ സ്റ്റണ്ടുകള്‍, മരണത്തെക്കുറിച്ചുള്ള നുണകള്‍,’ രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി ഒരു ഇവന്റ് മാനേജരാണെന്നും രാജ്യത്തിന് ഇവന്റുകളല്ല ആവശ്യം രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള തന്ത്രങ്ങളാണെന്നും രാഹുല്‍ പറഞ്ഞു. കൊവിഡിനെക്കുറിച്ച് മോദി തീര്‍ത്തും അജ്ഞനാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താത്തത് കേന്ദ്രത്തിന്റെ നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു.
രാജ്യത്തിന്റെ വാതില്‍ ഇപ്പോഴും തുറന്നുകിടക്കുകയാണെന്നും വെറും മൂന്ന് ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ ലഭിച്ചിട്ടുള്ളതെന്നും ബാക്കിയുള്ളവരെ കൊവിഡിന് വിട്ടുകൊടുത്തിരിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
യു.സ് രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയെന്നും ബ്രസീല്‍ 8 മുതല്‍ 9 ശതമാനം വരെ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യ വാക്‌സിന്‍ നിര്‍മ്മിച്ചിട്ടും അത് പറ്റിയില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കൊവിഡ്-19 മാഗനിര്‍ദേശങ്ങള്‍ ജൂണ്‍ 30വരെ തുടരണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട് . രോഗബാധ കൂടിയ ജില്ലകളില്‍ വ്യാപനം തടയുന്നതിനായി പ്രാദേശിക നിയന്ത്രണ നടപടികളുമായി മുന്നോട്ട് പോകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം പുറത്തിറക്കിയ പുതിയ ഉത്തരവില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിയന്ത്രണങ്ങളും മറ്റുനടപടികളും കര്‍ശനമായി നടപ്പാക്കുന്നത് വഴി ചില വടക്കുകിഴക്കന്‍ മേഖലകളിലൊഴികെ രാജ്യത്തുടനീളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു
‘കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും ആക്ടീവ് കേസുകള്‍ ഇപ്പോഴും വളരെ ഉയര്‍ന്നതാണെന്ന് ഞാന്‍ എടുത്തുപറയാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടത് പ്രധാനമാണ്’ അജയ് ഭല്ലയുടെ ഉത്തരവ് പറയുന്നു.
പ്രദേശിക സാഹചര്യങ്ങളും ആവശ്യകതകളും വിലയിരുത്തി ഘട്ടംഘട്ടമായി ഇളവ് നല്‍കുന്നത് സംസ്ഥാനങ്ങള്‍ക്ക് ആലോചിക്കാമെന്നും, സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കിയ ഉത്തരവില്‍ ഭല്ല വ്യക്തമാക്കി. മെയ് മാസത്തിലേക്കായി ഏപ്രില്‍ 29ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശാനുസരണമുള്ള ഓക്സിജന്‍ കിടക്കള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: PM Did Not Understand Covid At All, To Blame For 2nd Wave: Rahul Gandhi