ന്യൂദല്‍ഹി: ആര്‍.ബി.ഐ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി സര്‍ക്കാറിന് നല്‍കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെടിയേറ്റുണ്ടായ മുറിവില്‍ ബാന്‍ഡ് എയ്ഡ് ഒട്ടിക്കുന്നതുപോലെയെ നടപടി ഉപകരിക്കൂകയുള്ളൂവെന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.
‘സ്വയം സൃഷ്ടിച്ച സാമ്പത്തിക ദുരന്തം എങ്ങനെ പരിഹരിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും. ആര്‍.ബി.ഐയില്‍ നിന്നും പിടിച്ചെടുക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ല. വെടിയുണ്ടകൊണ്ടുള്ള മുറിവില്‍ ബാന്റ് എയ്ഡ് ഒട്ടിക്കുന്നതുപോലെയാണത്’ എന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
കരുതല്‍ ധനശേഖരത്തില്‍നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചിരുന്നു. 2018-19 കാലത്തെ അധികവരുമാനമായ 1.23 ലക്ഷം കോടി രൂപയും പരിഷ്‌കരിച്ച എക്കണോമിക് ക്യാപിറ്റല്‍ ഫ്രെയിംവര്‍ക്ക് (ഇ.സി.എഫ്) പ്രകാരം 52,637 കോടിരൂപയും നല്‍കാനായിരുന്നു തീരുമാനം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ബിമല്‍ ജലാന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ തോത് നിര്‍ണയിക്കാനായി ആറംഗ പാനലിലെ കഴിഞ്ഞ ഡിസംബറിലായിരുന്നു നിയമിച്ചത്.