ഗുവാഹത്തി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പ്രധാനമന്ത്രിയെന്ന് അഭിസംബോധന ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.
സംസ്ഥാനത്ത് നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ശര്‍മ്മ അമിത് ഷായെ ‘പ്രധാനമന്ത്രി’ എന്ന് വിളിച്ചത്. ഇതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തോ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് പരിഹസിച്ചത്.
എന്നാല്‍, നാക്കുപിഴ പറ്റിയതാണെന്നാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് സംഭവത്തില്‍ പ്രതികരിച്ചത്.
ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ‘പ്രധാനമന്ത്രി അമിത് ഷാ’യെയും ‘ആഭ്യന്തര മന്ത്രി നരേന്ദ്ര മോദി’യെയും സ്വാഗതം ചെയ്യുന്നുവെന്ന് ഹിമന്ത പറഞ്ഞത്.
അമിത് ഷായെ ‘പ്രധാനമന്ത്രി’ എന്ന് വിളിച്ചത് ആസൂത്രിതമായ പ്രവൃത്തിയാണെന്നും സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു എം.പി ശര്‍മ്മയെ ‘മുഖ്യമന്ത്രി’ എന്ന് വിളിച്ചിരുന്നെന്നും എന്നാല്‍ അന്ന് ശര്‍മ്മ ഒരു മന്ത്രി മാത്രമായിരുന്നുവെന്നുമാണ് സംഭവത്തെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് പറയുന്നത്.
Content Highlights: “PM Amit Shah,” Says Himanta Sarma. BJP Says “Inadvertent Slip Of Tongue”