| Tuesday, 10th May 2016, 7:00 am

ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിച്ചു; 80.94 ശതമാനം വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 80.94. 9870 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. ഇതില്‍ 6907 പേര്‍ പെണ്‍കുട്ടികളാണ്. 125 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടി. 72 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. വിജയ ശതമാനം കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ് (84.86). ഏറ്റവും കുറവ് പത്തനംതിട്ടയും (72.4). ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയവരുള്ളത് കൊല്ലം ജില്ലയിലാണ്.

വി. എച്ച്.എസ്.സിയില്‍ 87.72 ശതമാനമാണ് വിജയം. സേ പരീക്ഷ ജൂണ്‍ 2 മുതല്‍ 8 വരെ തീയതികളില്‍ നടക്കും. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തിലിന് നല്‍കിയാണ് ഫലം കൈമാറിയത്. നാല് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഫലം കാത്തിരുന്നത്. കഴിഞ്ഞ വര്‍ഷം വിജയം 83.5 ശതമാനമായിരുന്നു. തിങ്കളാഴ്ച ഫലം പ്രസിദ്ധീകരിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

ഹയര്‍സെക്കണ്ടറി ഫലം ഇവിടെ അറിയാം

www.kerala.gov.in
www.dhsekerala.gov.in
www.keralaresults.nic.in
www.result.itschool.gov.in
www.cdit.org
www.exa mresults.kerala.gov.in
www.prd.kerala.gov.in
www.results.nic.in
www.educationkerala.gov.in
result.kerala.gov.in
prd.kerala.gov.in
kerala.gov.in

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം ഇവിടെ അറിയാം

www.result.itschool. gov.in
www.keralaresults .nic.in
vhse.kerala.gov.in

We use cookies to give you the best possible experience. Learn more