തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ (83.75 ശതമാനം) വിജയശതമാനം ഇത്തവണ വര്‍ധിച്ചു.
വാെക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 83.75 ശതമാനമായിരുന്നു.
വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട്ട് (87.44%), കുറവ് പത്തനംതിട്ടയില്‍ (78%). 79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 83.04, എയ്ഡഡ് സ്‌കൂളുകള്‍ 86.36, അണ്‍ എയ്ഡഡ് 77.34 ശതമാനം എന്നിങ്ങനെയാണ് വിജയം.
79 സ്‌കൂളുകള്‍ ഇത്തവണ 100 ശതമാനം വിജയം നേടി. സര്‍ക്കാര്‍ സ്‌കൂളുകളും ഇത്തവണ പ്രകടനം മെച്ചപ്പെടുത്തി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 83.04 ശതമാനം വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. എയ്ഡഡ് സ്‌കൂളുകളില്‍ 86.36 ശതമാനം പേരും അണ്‍എയ്ഡഡ് സ്‌കൂളില്‍ 77.34 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു.