| Tuesday, 26th November 2019, 9:24 pm

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങ്ങിന്റെ പേരില്‍ കൈകാലുകള്‍ തല്ലിയൊടിച്ചു; പരാതി നല്‍കിയിട്ടും കേസെടുക്കാതെ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വള്ളുവമ്പ്രത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കുനേരെ റാഗിംങ്ങിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം. മഞ്ചേരിയിലെ വള്ളുവമ്പ്രത്താണ് റാഗിംഗിനിടെ വിദ്യാര്‍ത്ഥിയുടെ കൈകാലുകള്‍ തല്ലിയൊടിച്ചത്. തിങ്കളാഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റത്. പരാതി നല്‍കി ഇതുവരെയും മഞ്ചേരി പൊലീസ് കേസെടുത്തില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

പല്ലാനൂര്‍ വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിയുടെ വലതു കൈയ്യും ഇടതു കാലുമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിയൊടിച്ചത്.

മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ സഹപാഠികളായ രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സഹപാഠികളായ വിദ്യാര്‍ത്ഥികളുടെ കയ്യൊടിഞ്ഞതായാണ് വിവരം. അഞ്ചു പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ സഹപാഠി മാധ്യമങ്ങളോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പതിനഞ്ചോളം പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശം അനുസരിച്ചില്ലെന്ന പേരിലാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്.

We use cookies to give you the best possible experience. Learn more