തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രശ്‌നത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പിന്തുണച്ച് കെ.കെ. ശൈലജ. സംസ്ഥാന തലത്തില്‍ സീറ്റെണ്ണം പരിഗണിക്കരുതെന്ന പ്രതിപക്ഷ ആവശ്യത്തെയാണ് ശൈലജയും പിന്തുണച്ചത്.
നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിലൂടെയാണ് ശൈലജ ആവശ്യം ഉന്നയിച്ചത്. സംസ്ഥാന അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കാതെ ജില്ലാ അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കണമെന്നാണ് ശൈലജ ആവശ്യപ്പെട്ടത്.
‘ജില്ലാ-സബ് ജില്ലാ അടിസ്ഥാനത്തില്‍ സീറ്റുകളുടെ യൂണിറ്റ് കണക്കാക്കി അപര്യാപ്തത പരിഹരിക്കണം. എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം,’ ശൈലജ ആവശ്യപ്പെട്ടു.
സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. നിലവിലെ ബാച്ചുകളില്‍ സീറ്റെണ്ണം കൂട്ടിയത് കൊണ്ട് പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും പുതിയ ബാച്ച് തന്നെ ചില ജില്ലകളില്‍ അനുവദിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍ പറഞ്ഞു.
‘എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിട്ടും കുട്ടികള്‍ക്ക് സീറ്റ് ഇല്ലെന്നത് ഗുരുതര സ്ഥിതിയാണ്. ഇരുപത് ശതമാനം സീറ്റ് കൂട്ടിയിട്ടും പ്രയോജനമില്ല. മലപ്പുറത്ത് മാത്രം പതിനൊന്നായിരം കുട്ടികള്‍ക്ക് സീറ്റില്ല,’ ഷാഫി പറഞ്ഞു.
എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളുടെ തലയില്‍ സാമ്പത്തിക ബാധ്യത ഇടരുത്. ഇവരൊക്കെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പണം കൊടുത്ത് പഠിക്കേണ്ട ഗതിയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം എന്നാല്‍ അധിക ബാച്ചുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. രണ്ടാംഘട്ട അലോട്ട്‌മെന്റ് കഴിയുമ്പോള്‍ സീറ്റുകള്‍ അധികം വരുമെന്നും മന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Plus One Seat KK Shailaja support Opposition