ദൂരദര്‍ശന്‍ നാഷണല്‍ ചാനലില്‍ എല്ലാദിവസവും രാത്രി ഒന്‍പത് മണിക്കും രാവിലെ ഒന്‍പത് മണിക്കും രാമായണം സംപ്രേക്ഷണം ചെയ്യുമെന്നും ദൂരദര്‍ശന്‍ ഭാരതിയില്‍ പകല്‍ 12 മണിക്കും രാത്രി 7 മണിക്കും മഹാഭാരതം സംപ്രേക്ഷണം ചെയ്യുമെന്നും പ്രകാശ് ജാവദേക്കര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഇതിന് പിന്നാലെ ദൂരദര്‍ശനില്‍ രാമായണം കാണുന്ന തന്റെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ‘ഞാന്‍ രാമായണം കാണുകയാണ്, നിങ്ങളോ’? എന്നായിരുന്നു ചിത്രത്തോടൊപ്പം ജാവദേക്കര്‍ ചോദിച്ചത്. ദൂരദര്‍ശന്‍, നരേന്ദ്രമോദി, ബി.ജെ.പി ഇന്ത്യ, ബി.ജെ.പി മഹാരാഷ്ട്ര എന്നീ ട്വിറ്റര്‍ ഹാന്‍ഡിലുകളേയും കേന്ദ്രമന്ത്രി ടാഗ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് രാമായണവും മഹാഭാരതവും കാണുന്ന മുഴുവന്‍ ആളുകളോടും സീരിയല്‍ കാണുന്ന ചിത്രമെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ പ്രസാര്‍ ഭാരതി തന്നെ ആവശ്യപ്പെട്ടത്.
രാമായണം പരമ്പര ശനിയാഴ്ച മുതല്‍ പുനസംപ്രേഷണം നടത്തുമെന്ന് വെള്ളിയാഴ്ചയായിരുന്നു വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി കൂടിയായ പ്രകാശ് ജാവദേക്കര്‍ പ്രഖ്യാപിച്ചത്. ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987 ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്പര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
നേരത്തെ ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ പുന:സംപ്രക്ഷേപണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖളറും അറിയിച്ചിരുന്നു.
വാല്‍മീകി രചിച്ച പുരാണകാവ്യത്തിന്റെ ആഖ്യാനമായിരുന്നു രാമായണം എന്ന സീരിയല്‍. രാമാനന്ദ് സാഗര്‍ ആയിരുന്നു സംവിധാനം ചെയ്തത്. ഇന്ത്യയുടെ ടെലിവിഷന്‍ രംഗത്ത് ചരിത്രം കുറിച്ച പരമ്പരയായിരുന്നു രാമായണം.
55 രാജ്യങ്ങളില്‍ ടെലികാസ്റ്റ് ചെയ്തതിലൂടെ, 650 ദശലക്ഷത്തോളം പേര്‍ വീക്ഷിക്കുന്ന, ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം സമാഹരിച്ച പരമ്പര കൂടിയായി രാമായണം മാറി. ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ രാഷ്ട്രീയമായി ഉപയോഗിച്ച് പരമ്പര കൂടിയായിരുന്നു രാമായണം.