| Saturday, 18th August 2018, 8:57 pm

കേരളത്തെ സഹായിക്കണം, ഇതെന്റെ രണ്ടാമത്തെ വീടാണ്; കേരളത്തിനുള്ള സഹായഭ്യര്‍ത്ഥനയുമായി മലയാളികളുടെ സുഡുമോനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന് പിന്തുണയും സഹായഭ്യര്‍ത്ഥനയുമായി മലയാളികളുടെ സ്വന്തം സുഡുമോന്‍ സാമുവലും. കേരളം തന്റെ രണ്ടാമത്തെ വീടാണെന്നും കേരളത്തെ സഹായക്കണമെന്നും മലയാളത്തില്‍ ഇട്ട പോസ്റ്റില്‍ സാമുവല്‍ പറഞ്ഞു.

താന്‍ ഒരു മലയാളി അല്ലെന്ന് അറിയാമെങ്കിലും കേരളം എന്റെ രണ്ടാമത്തെ വീടാണെന്ന് സാമുവല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനനല്‍കാനും സാമുവല്‍ അഭ്യര്‍ത്ഥിച്ചു.

Also Read  പ്രളയക്കെടുതി: കേരളം ആവശ്യപ്പെട്ടത് 2000 കോടി; കേന്ദ്രം നല്‍കിയത് 500 കോടി

നേരത്തെ കേരളത്തിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലെ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരോരുത്തരോടും ആരാധന തോന്നുന്നെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

“ഓരോ രക്ഷാപ്രവര്‍ത്തകരോടും ബഹുമാനവും ആരാധനയും തോന്നുന്നു. ഒരു ദുരന്തത്തെ ഇത്രയും ധീരതയോടെ നേരിട്ട നിങ്ങള്‍ എല്ലാവര്‍ക്കും മാതൃകയാണ്. ദൈവം അനുഗ്രഹിക്കട്ടെ.”- ഇതായിരുന്നു സച്ചിന്റെ ട്വീറ്റ്.

Latest Stories

We use cookies to give you the best possible experience. Learn more