ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ദയവായി ഹാര്‍ലി ഡേവിഡ്സണ്‍സില്‍ നിന്ന് ഇറങ്ങി ദല്‍ഹിയുടെ അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുക എന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയോട് മഹുവ പറഞ്ഞത്.
”ദയവായി നിങ്ങളുടെ ഹാര്‍ലി ഡേവിഡ്സണ്‍സില്‍ നിന്ന് ഇറങ്ങി ദല്‍ഹിയുടെ അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുക! ഇന്റര്‍നെറ്റ് പുന:സ്ഥാപിക്കുക. ഇവരാണ് നമ്മുടെ ആളുകള്‍. രാജ്യസഭാ സീറ്റുകള്‍ക്കും ഗവര്‍ണര്‍ഷിപ്പുകള്‍ക്കും വേണ്ടിയുള്ള അതിമോഹം മാറ്റിവച്ച് ദയവായി ശരിയായ കാര്യം ചെയ്യുക!” മഹുവ മൊയ്ത്ര പറഞ്ഞു.
റിപബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സ്വീകരിക്കാതെ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് മഹുവയുടെ വിമര്‍ശനം.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ട്രാക്ടര്‍ റാലിക്കിടെ നടന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി മടക്കിയത്.
‘ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട് എന്നത് ഞങ്ങള്‍ക്ക് ഉറപ്പാണ്. നിയമം അതിന്റെ വഴിക്ക് പോകുന്നുണ്ട് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഞങ്ങള്‍ വായിച്ചിട്ടുണ്ട്. ഈ കേസില്‍ ഞങ്ങള്‍ക്ക് ഇടപെടാന്‍ താത്പര്യമില്ല. നിങ്ങള്‍ സര്‍ക്കാരിന് പരാതി നല്‍കൂ.” എന്നാണ് എസ്.എ ബോബ്ഡെ പറഞ്ഞത്.
തെളിവുകളില്ലാതെ കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിക്കുന്ന മാധ്യമങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഡ്വ.മനോഹര്‍ ലാല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹരജിയും കോടതി ബുധനാഴ്ച തള്ളിയിരുന്നു.
കര്‍ഷക സമരത്തിനോടുളള കേന്ദ്രസര്‍ക്കാരിന്റെ നയത്തോട് അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് റിപബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍മാര്‍ മാര്‍ച്ചില്‍ നടന്ന അക്രമങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി തള്ളുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക