| Tuesday, 15th March 2022, 2:15 pm

മുദ്രവെച്ച കവറില്‍ ഇനി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട; ഞങ്ങള്‍ക്കിവിടെ സീല്‍ ചെയ്ത കവറുകള്‍ ആവശ്യമില്ല: എന്‍.വി. രമണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുദ്രവെച്ച കവറില്‍ കക്ഷികള്‍ കോടതിയില്‍ വാദം സമര്‍പ്പിക്കുന്ന രീതി ഇനി വേണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. മുദ്രവെച്ച കവറുകള്‍ അംഗീകരിക്കാനാവില്ലെന്ന് എന്‍.വി. രമണ പറഞ്ഞു.

പട്ന ഹൈക്കോടതിയുടെ വിധിക്കെതിരെ ദിനേശ് കുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ദയവായി ഈ കോടതിയില്‍ സീല്‍ ചെയ്ത കവറുകള്‍ നല്‍കരുത്. ഞങ്ങള്‍ക്ക് ഇവിടെ സീല്‍ ചെയ്ത കവറുകള്‍ ആവശ്യമില്ല,’ അദ്ദേഹം പറഞ്ഞു.

ജഡ്ജിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികള്‍ സംസാരിച്ചിട്ടുണ്ട്. അതിനാല്‍ ആ തെളിവുകളെ ഉദ്ധരിച്ച് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കണം, എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ കോടതിയില്‍ പറഞ്ഞതിന് പിന്നാലെയാണ് എന്‍.വി. രമണയുടെ പരാമര്‍ശം.

മുന്‍ ചിഫ് ജസ്റ്റിസുമാരുടെ കാലത്ത് കക്ഷികളുടെ, പ്രത്യേകിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച നിവേദനങ്ങള്‍ സ്വീകരിച്ചതിന് സുപ്രീം കോടതി വിമര്‍ശനത്തിന് വിധേയമായിരുന്നു.


Content Highlights: Please don’t give sealed covers in this court; we don’t want those here: NV Ramana

We use cookies to give you the best possible experience. Learn more