| Tuesday, 30th July 2024, 6:58 pm

ഇത്‌ ഒരു വിനോദസഞ്ചാര മേഖലയോ സന്ദർശന മേഖലയോ അല്ല; മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടലിൽ വയനാട് കളക്ടർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മുന്നറിയിപ്പുമായി വയനാട് കളക്ടർ ശ്രീമതി മേഘശ്രീ. ദുരന്ത മേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങളിൽ എത്തുന്നത് ഒഴിവാക്കണെമെന്ന് കളക്ടർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടറുടെ നിർദേശം.

വയനാട്‌ ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണ്‌. ഏവരും ഒറ്റക്കെട്ടായി സർക്കാരിന്റെ നേതൃത്വത്തിനു കീഴിൽ അണിനിരന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും നമ്മൾ ഒരുമിച്ച്‌ ഈ ദുരന്തത്തെ അതിജീവിക്കുമെന്നും കളക്ടർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രാത്രിയിലും രക്ഷാപ്രവർത്തനം തുടരുമെന്ന് സർക്കാർ. ഇതുവരെ മരണം 100 കടന്നു. 98 പേരെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചനകൾ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയമുള്ളവരേ
വയനാട്‌ ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണ്‌. ഏവരും ഒറ്റക്കെട്ടായി സർക്കാരിന്റെ നേതൃത്വത്തിനു കീഴിൽ അണിനിരന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്‌.

ഈ സമയത്ത്‌ ദുരന്തമേഖലയിലേക്ക്‌ (മുണ്ടക്കൈ, ചൂരൽമല) അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നത്‌ ഒഴിവാക്കണം. ഇത്‌ ഒരു വിനോദസഞ്ചാര മേഖലയോ സന്ദർശന മേഖലയോ അല്ല. അനാവശ്യമായി ഇവിടെ എത്തുന്ന ഓരോ വാഹനവും ഓരോ വ്യക്തിയും രക്ഷാപ്രവർത്തനങ്ങളെ തടസപ്പെടുത്തും. ഏവരും ഉത്തരവാദിത്തബോധത്തോടെ പെരുമാറുക. അനാവശ്യമായി ദുരന്തമേഖലയിലേക്ക്‌ വരാതിരിക്കുക.

നമ്മൾ ഒരുമിച്ച്‌ ഈ ദുരന്തത്തെ അതിജീവിക്കും.

Wayanad is fighting a disaster with all its capacity. We all are engaged in Rescue and Relief operations under the leadership of Government.
Please do not visit the disaster affected areas at Mundakkai and Chooralmala for recreation or fun. Disaster affected area is not a place for tourist visits. Unnecessary vehicles and persons visiting the location are detrimental to the whole efforts of rescue and relief operations. So, please refrain from going to the disaster affected areas unnecessarily.

Content Highlight: Please do not visit the disaster affected areas at Mundakkai and Chooralmala: wayand collector

We use cookies to give you the best possible experience. Learn more