ന്യൂദല്‍ഹി: എസ് ഹരീഷിന്റെ “മീശ” നോവല്‍ നിരോധിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ്
അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.
എഴുത്തുകാരന്റെ ഭാവനയെ ബഹുമാനിക്കണമെന്നും കോടതി നിരീക്ഷിച്ചു.
“നോവലിന്റെ ഒരു ഭാഗം മാത്രമല്ല വായിക്കേണ്ടത്. നോവല്‍ പൂര്‍ണ്ണമായും വായിക്കണം.”
എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനപരമായ സംഭാഷണം മാത്രം മുന്‍നിര്‍ത്തിയാണ് ഹരജിയെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം പ്രതികൂലമായ നിരീക്ഷണം വന്നതോടെ ഹരജി പിന്‍വലിക്കാന്‍ പരാതിക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍ ഹരജി പിന്‍വലിക്കേണ്ട കാര്യമില്ലെന്നും കൃത്യമായ ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി പറഞ്ഞു.
നേരത്തെ നോവലിലെ സംഭാഷണശകലത്തിന്റെ പേരില്‍ എഴുത്തുകാരനെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. പിന്നാലെ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന നോവല്‍ എഴുത്തുകാരന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.
WATCH THIS VIDEO: