ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി.
അഭിഭാഷകനായ പ്രദീപ് കുമാര്‍ യാദവ് ആണ് ഹരജി സമര്‍പ്പിച്ചത്. കൂടുതല്‍ കേസുകള്‍ ചുമത്തരുതെന്ന് ദല്‍ഹി കമ്മീഷണര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു.
നിരപരാധികളായ പൊതുജനങ്ങളെ അനധികൃതമായി അറസ്റ്റുചെയ്യുന്നതില്‍ കോടതി ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് യാദവ് പറഞ്ഞു.
കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ മോദി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റര്‍ പതിച്ചതിനാണ് ദല്‍ഹി പൊലീസ് 25 പേരിലധികം പേരെ അറസ്റ്റ് ചെയ്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചിച്ചിരുന്നു. ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ എന്തിനാണ് മോദി ജീ നിങ്ങള്‍ വിദേശത്തേക്ക് അയച്ചത് എന്നിങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്.
ദല്‍ഹി പൊലീസിന്റെ പ്രവൃത്തിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍ എന്നിവരുള്‍പ്പെടെ പോസ്റ്റര്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക