| Tuesday, 8th June 2021, 3:03 pm

ജനജീവിതം ദുരിതത്തില്‍, ലക്ഷദ്വീപുകാര്‍ക്കു ഭക്ഷ്യക്കിറ്റ് നല്‍കണം; അഡ്മിനിസ്‌ട്രേഷനു നിര്‍ദേശം നല്‍കണമെന്നു ഹൈക്കോടതിയില്‍ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: ലോക്ഡൗണ്‍ അവസാനിക്കുന്നതു വരെ ലക്ഷദ്വീപ് നിവാസികള്‍ക്കു ഭക്ഷ്യക്കിറ്റുകള്‍ നല്‍കണമെന്നു ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി. ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗം കെ.കെ. നാസിഹാണു ഹൈക്കോടതിയെ സമീപിച്ചത്.

ദ്വീപ് നിവാസികള്‍ക്കു ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാന്‍ അഡ്മിനിസ്‌ട്രേഷന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണു ഹരജി നല്‍കിയിരിക്കുന്നത്. ലോക്ഡൗണ്‍ മൂലം ദ്വീപിലെ 80 ശതമാനത്തോളം ആളുകളുടെയും ഉപജീവനമാര്‍ഗം മുടങ്ങിയിരിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.

മെയ് 31 തിങ്കളാഴ്ചയാണു ലക്ഷദ്വീപില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. രോഗം തീവ്രമായ അഞ്ചു ദ്വീപുകളില്‍ തിങ്കളാഴ്ച മുതല്‍ ഏഴുവരെ പൂര്‍ണമായും, അഞ്ചിടത്തു ഭാഗികമായുമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ ലോക്ഡൗണ്‍ ഏഴ് ദിവസത്തേക്കു കൂടി നീട്ടി കഴിഞ്ഞ ദിവസം ലക്ഷദ്വീപ് കളക്ടര്‍ ഉത്തരവിട്ടിരുന്നു. നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ തുടരുമെന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.

കൊവിഡ്-19 കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണു ലോക്ഡൗണ്‍ നീട്ടിയതെന്നാണ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്. എന്നാല്‍ ലോക്ഡൗണ്‍ നീട്ടിയതോടെ ദ്വീപിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ജോലിക്ക് പോകാന്‍ സാധിക്കാത്തതാണു ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Plea in High court seeking free food kit by administration in Lockdown

We use cookies to give you the best possible experience. Learn more