കവരത്തി: ലോക്ഡൗണ്‍ അവസാനിക്കുന്നതു വരെ ലക്ഷദ്വീപ് നിവാസികള്‍ക്കു ഭക്ഷ്യക്കിറ്റുകള്‍ നല്‍കണമെന്നു ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി. ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗം കെ.കെ. നാസിഹാണു ഹൈക്കോടതിയെ സമീപിച്ചത്.
ദ്വീപ് നിവാസികള്‍ക്കു ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാന്‍ അഡ്മിനിസ്‌ട്രേഷന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണു ഹരജി നല്‍കിയിരിക്കുന്നത്. ലോക്ഡൗണ്‍ മൂലം ദ്വീപിലെ 80 ശതമാനത്തോളം ആളുകളുടെയും ഉപജീവനമാര്‍ഗം മുടങ്ങിയിരിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.
മെയ് 31 തിങ്കളാഴ്ചയാണു ലക്ഷദ്വീപില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. രോഗം തീവ്രമായ അഞ്ചു ദ്വീപുകളില്‍ തിങ്കളാഴ്ച മുതല്‍ ഏഴുവരെ പൂര്‍ണമായും, അഞ്ചിടത്തു ഭാഗികമായുമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ ലോക്ഡൗണ്‍ ഏഴ് ദിവസത്തേക്കു കൂടി നീട്ടി കഴിഞ്ഞ ദിവസം ലക്ഷദ്വീപ് കളക്ടര്‍ ഉത്തരവിട്ടിരുന്നു. നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ തുടരുമെന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.