| Friday, 28th February 2020, 12:49 pm

സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും ഒവൈസിയ്ക്കും സ്വര ഭാസ്‌കറിനുമെതിരെ വിദ്വേഷ പ്രസംഗത്തിന് ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, എ.ഐ.എം.ഐ.എം നേതാക്കള്‍ക്കെതിരെ വിദ്വേഷ പ്രസംഗത്തിന് ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനീഷ് സിസോദിയ, അമാനത്തുള്ള ഖാന്‍, അസദുദ്ദീന്‍ ഒവൈസി, അക്ബറുദ്ദീന്‍ ഒവൈസി, വാരിസ് പത്താന്‍ എന്നിവര്‍ക്കെതിരെയാണ് ഹരജി.

ചലച്ചിത്ര താരം സ്വര ഭാസ്‌കര്‍, കോളമിസ്റ്റ് ഹര്‍ഷ് മന്ദര്‍ എന്നിവര്‍ക്ക് എതിരെയും ഹരജി നല്‍കിയിട്ടുണ്ട്. ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനും ദല്‍ഹി സര്‍ക്കാരിനും ദല്‍ഹി പൊലീസിനും നോട്ടീസ് അയച്ചു.

ഇവരുടെ പ്രസംഗങ്ങള്‍ കലാപത്തിന് പ്രേരിപ്പിക്കുന്നത് ആയിരുന്നു എന്നാരോപിച്ച് ലോയേഴ്‌സ് വോയിസ്, ഹിന്ദു സേന എന്നീ സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ഏപ്രില്‍ 13 നാണ് ഹരജിയും പരിഗണിക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ദല്‍ഹി കലാപത്തിന് വഴിവെക്കുന്ന രീതിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് ദല്‍ഹി പൊലീസിന് വേണ്ടി കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചിരുന്നു.

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് ദല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയായിരുന്നു തുഷാര്‍ മേത്ത ഇക്കാര്യം പറഞ്ഞത്. കപില്‍ മിശ്രക്കെതിരെ ഉടന്‍ കേസെടുക്കേണ്ടതില്ലെന്നും കോടതിക്ക് മുന്‍പില്‍ എത്തിയ ദൃശ്യങ്ങള്‍ ഗൂഢഉദ്ദേശ്യത്തോടെയുള്ളതാണെന്നും തുഷാര്‍ മേത്ത പറഞ്ഞു.

പരാതിക്കാരന്‍ ഇവിടെ മൂന്ന് വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോ ആണ് ഹാജരാക്കിയിരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള നിരവധി വിദ്വേഷ പ്രസംഗങ്ങള്‍ വേറെയുമുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ദല്‍ഹി പൊലീസിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് തുഷാര്‍ മേത്തയുടെ കീഴിലുള്ള അഭിഭാഷകരാണ്. തുഷാര്‍ മേത്തയേയും മറ്റ് മൂന്ന് പേരെയുമായിരുന്നു ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ദല്‍ഹി പൊലീസിന് വേണ്ടി ഹാജരാകാന്‍ നിര്‍ദേശിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more