| Saturday, 19th October 2019, 6:02 pm

ആലുവ മണപ്പുറം പാലം അഴിമതിയിലും വിചാരണ നേരിടണം; വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ആലുവ മണപ്പുറം പാലം നിര്‍മ്മാണ അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനെ വിചാരണ ചെയ്യുന്നതില്‍ സര്‍ക്കാര്‍ നടപടി വൈകുന്നതില്‍ ചോദ്യം ചെയ്ത് പൊതു പ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പിള്ളിയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഇതോടെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കുരുക്ക് മുറുകിയിരിക്കുകയാണ്.

വി.കെ ഇബ്രാഹിം കുഞ്ഞിനെ വിചാരണചെയ്യാനുള്ള അനുമതിക്കായി 2019 സെപ്റ്റംബറിലാണ് സര്‍ക്കാരിന് പരാതി നല്‍കുന്നത്. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തില്ലാന്നോരിപിച്ചാണ് പരാതിക്കാരന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

2014 ല്‍ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് ആലുവ മണപ്പുറത്ത് ആര്‍ച്ച് പണിയുന്നത്. കരാര്‍ അനുസരിച്ച് ആറു കോടിയാണ് നിര്‍മാണ തുക. എന്നാല്‍ പണി പൂര്‍ത്തിയാക്കിയത് 17 കോടി രൂപയ്ക്കാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാലത്തിന് ഉപയോഗിച്ച് നിര്‍മാണ സാമഗ്രികളുടെയോ വസ്തുക്കളുടെയോ യാതൊരു കണക്കും പൊതുമരാമത്തിന്റെ കയ്യില്‍ ഇല്ലെന്നും അതില്‍ നാലരക്കോടി രൂപയ്ക്കടുത്ത് ഖജനാവിന് നഷ്ടമുണ്ടായെന്നും പരാതിക്കാരന്‍ ഹരജിയില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നല്‍കിയ അപേക്ഷയില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന അലംഭാവത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും നിശ്ചിത സമയപരിധിക്കുള്ളില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പി.ഡബ്ല്യു.ഡി സെക്രട്ടറി തുടങ്ങിയവര്‍ക്കെതിരെയും വിചാരണയ്ക്ക് അനുമതി തേടിയിട്ടുണ്ട്. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more