| Saturday, 13th April 2024, 1:23 pm

ഹോഡ്ജിനേയും ഫോക്‌നറിനേയും വെട്ടി ഐ.പി.എല്ലിന്റെ ചരിത്രം തിരുത്തി ലഖ്‌നൗവിന്റെ കില്ലാടികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ദല്‍ഹി കാപിറ്റല്‍സിന് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരെ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.

എകാന സ്‌പോര്‍ട്‌സിറ്റിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ.എല്‍.എസ്.ജി ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ 7 നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി ദല്‍ഹി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

ആദ്യം ബാറ്റിങ് ഇറങ്ങിയ എല്‍.എസ്.ജിക്ക് വേണ്ടി ആയുഷ് ബദോണി പുറത്താകാതെ 35 പന്തില്‍ നിന്ന് 55 റണ്‍സ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ 22 പന്തില്‍ 39 റണ്‍സ് നേടി പുറത്തായപ്പോള്‍ ടീം അതിവേഗം തകര്‍ന്നു. ടീം സ്‌കോര്‍ 94/7 എന്ന നിലയില്‍ എട്ടാം നമ്പറില്‍ ഇറങ്ങിയ അര്‍ഷാദ് ഖാനും ബദോണിയും ചേര്‍ന്ന് മികച്ച കൂട്ടകെട്ടാണ് ഉണ്ടാക്കിയത്. 16 പന്തില്‍ 20 റണ്‍സാണ് അര്‍ഷാദ് നേടിയത്. ഇരുവരുടേയും ചെറുത്തുനില്‍പ്പില്‍ ഒരു തകര്‍പ്പന്‍ഡ നേട്ടവും അവര്‍ക്ക് നേടാന്‍ സാധിച്ചു.

ഐ.പി.എല്‍ ചരിത്രത്തില്‍ എട്ടാം വിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് നേടുന്ന താരങ്ങള്‍ എന്ന നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ എട്ടാം വിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് നേടുന്ന താരങ്ങള്‍, റണ്‍സ്, എതിരാളികള്‍, വര്‍ഷം

ആയുഷ് ബദോണി & അര്‍ഷാദ് ഖാന്‍ – 73* – ദല്‍ഹില്‍ – 2024

ബ്രാഡ് ഹോഡ്ജ് & ജെയ്മ്‌സ് ഫോക്‌നര്‍ – 69 – മുംബൈ – 2014

ഹെന്റിച്ച് ക്ലാസന്‍ & ഭുവനേശ്വര്‍ കുമാര്‍ – 68 – ഗുജറാത്ത് – 2023

എല്‍.എസ്.ജിക്ക് വേണ്ടി രവി ബിഷ്‌ണോയ് രണ്ടു വിക്കറ്റുകളും നവീന്‍, യാഷ് താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. ഖലീല്‍ അഹമ്മദ് രണ്ടു വിക്കറ്റും ഇഷാന്ത് ശര്‍മ, മുകേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

ഇതോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായി ആറ് പോയിന്റ് സ്വന്തമാക്കി നാലാം സ്ഥാനത്താണ് എല്‍.എസ്.ജി. വിജയത്തോടെ ദല്‍ഹി നിലവില്‍ ഒമ്പതാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ആറു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും സ്വന്തമാക്കി നാല് പോയിന്റാണ് ഡല്‍ഹിക്ക് ഉള്ളത്.

Content highlight: Players with highest 8th wicket partnership in IPL history

Latest Stories

We use cookies to give you the best possible experience. Learn more