മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ മത്സരക്രമത്തിന് കൃത്യമായ മാനദണ്ഡം വേണമെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ്. കളിക്കാരെ യന്ത്രങ്ങളെപ്പോലെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസിലാന്റിനെതിരായ മത്സരത്തിന് മുന്‍പ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ വര്‍ക്ക് ലോഡ് മാനേജ്മെന്റ് കളിക്കാരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കളിക്കാരെ ഫിറ്റും ഫ്രെഷുമായി നിലനിര്‍ത്താന്‍ അത് സഹായകരമാണ്,’ ദ്രാവിഡ് പറഞ്ഞു.
ഫുട്ബോള്‍ പോലുള്ള ഗെയിമുകളില്‍ ഇതിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും മാനസികവും ശാരീരകവുമായി കളിക്കാര്‍ ആരോഗ്യത്തോടെയിരിക്കുകയെന്നതിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘ബയോബബിളില്‍ കഴിഞ്ഞ ആറ് മാസമായി തുടരുകയാണ് ഞങ്ങള്‍. മാനസികമായും ശാരീരികമായും ഏറെ തളര്‍ന്നു,’ ശാസ്ത്രി പറഞ്ഞു.
വലിയ മത്സരങ്ങള്‍ വരുമ്പോള്‍ ഏത് ടീമും സമ്മര്‍ദ്ദത്തിനടിമപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തങ്ങളെല്ലാവരും ടി-20ലോകകപ്പിന് മുന്‍പ് ഇടവേള ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.