അര്‍ഹമായതാണ് ഈ നേട്ടം; പ്ലയര്‍ ഓഫ് ദ മന്ത് അവാര്‍ഡില്‍ ഇന്ത്യന്‍ തിളക്കം
Sports News
അര്‍ഹമായതാണ് ഈ നേട്ടം; പ്ലയര്‍ ഓഫ് ദ മന്ത് അവാര്‍ഡില്‍ ഇന്ത്യന്‍ തിളക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th January 2024, 4:05 pm

2023 ഡിസംബര്‍ മാസത്തെ പ്ലയര്‍ ഓഫ് ദ മന്ത് അവാര്‍ഡ് ജനുവരി 16ന് ഐ.സി.സി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സ്റ്റാര്‍ ക്രിക്കറ്റ് താരം ദീപ്തി ശര്‍മയ്ക്കും അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്. തന്റെ ക്രിക്കറ്റ് കരിയറിലെ ആദ്യത്തെ പ്ലയര്‍ ഓഫ് ദ മന്ത് അവാര്‍ഡാണ് ദീപ്തി സ്വന്തമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പേസ് ബൗളറും ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സിനും പ്ലയര്‍ ഓഫ് ദ മന്ത് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനമാണ് ദീപ്തി ഡിസംബറില്‍ കാഴ്ചവെച്ചത്. ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തില്‍ ഒമ്പത് വിക്കറ്റുകളും 67 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചത്.

2006ന് ശേഷം ഇന്ത്യ ആദ്യമായാണ് ഇംഗ്ലണ്ടിനെ റെഡ് ബോളില്‍ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്‌സില്‍ വെറും 33 പന്തെറിഞ്ഞ ദീപ്തി അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ എട്ട് ഓവറില്‍ 32 റണ്‍സ് വഴങ്ങി നാല് വിക്കറ്റും ദീപ്തി സ്വന്തമാക്കിയിരുന്നു.

ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ ഒരു മത്സരത്തില്‍ 78 റണ്‍സ് സ്വന്തമാക്കി ഇന്ത്യയെ വിജയത്തിലെത്തിക്കാനും താരത്തിന് സാധിച്ചിരുന്നു.

‘അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനമുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ഞങ്ങള്‍ വിജയിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ ടീമംഗങ്ങള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ദീപ്തി ശര്‍മ പറഞ്ഞു.

 

 

Content Highlight: Player of the Month Award for Deepti Sharma