ലോകക്കപ്പിന് 40 ടീം വേണം: പ്ലാറ്റീനി
DSport
ലോകക്കപ്പിന് 40 ടീം വേണം: പ്ലാറ്റീനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th October 2013, 10:00 pm

[]ലണ്ടന്‍: ലോകക്കപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം കൂട്ടണമെന്ന് യുഹേഫ പ്രസിഡണ്ട് മിഷല്‍ പ്ലാറ്റീനി. നിലവില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളില്‍ നിന്ന് ലോകക്കപ്പിലെ പ്രാധിനിത്യം 40 ആക്കി ഉയര്‍ത്തണമെന്നാണ് പ്ലാറ്റീനി ആവശ്യപ്പെട്ടത്.

ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ലോകക്കപ്പില്‍ല്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ഫിഫ പ്രസിഡണ്ട് സ്റ്റെപ് ബ്ലാറ്ററുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു പ്ലാറ്റീനി.

യൂറോപ്പിലെയും ദക്ഷിണ അമേരിക്കയില്‍ നിന്നുമുള്ള ടീമുകള്‍ക്ക് പകരം കൂടുതല്‍ ഏഷ്യന്‍ ആഫ്രിക്കന്‍ ടീമുകള്‍ ലോകപ്പിന്റെ ഫൈനല്‍ റൗണ്ടിലേക്ക് കൊണ്ടുവരണമെന്നായിരുന്നു ബ്ലാറ്ററുടെ അഭിപ്രായം.

ഏഷ്യയിലെയും ആഫ്രിക്കയില്‍ നിന്നും കൂടുതല്‍ ടീമുകള്‍ ലോകക്കപ്പിന്റെ ഫൈനല്‍ റൗണ്ടിലേക്കെത്തണമെന്ന് തന്നെയാണ് എന്റെയും ആഗ്രഹം.

എന്നാല്‍ യൂറോപ്യന്‍ ടീമുകളെ ഒഴിവാക്കി ഏഷ്യാ-ആഫ്രിക്കാ ടീമുകളെ ഉള്‍പ്പെടുത്തുന്നതിനൂട് യോജിക്കുന്നില്ല. പകരം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന മൊത്തം ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്.

എണ്ണം 32ല്‍ നിന്ന് 40 ആയി ഉയര്‍ത്തണം. പ്ലാറ്റീനി പറഞ്ഞു. ഇതിനായി ചുരൂങ്ങിയത് മൂന്ന്  ദിവസമേ അധികം വേണ്ടി വരികയുള്ളുവെന്നും പ്ലാറ്റീനി വിശദമാക്കി.