ന്യൂദല്‍ഹി: ഇന്ത്യയിലെ അഞ്ചു നഗരങ്ങളില്‍ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കൊച്ചിയുള്‍പ്പെടെ അഞ്ചു പ്രധാന നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നോട്ടുകളിറക്കുക.[]
പത്ത് രൂപയുടെ 100 കോടി നോട്ടുകളാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറക്കുകയെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ പറഞ്ഞു.മൈസൂര്‍, ജയ്പൂര്‍, ഭുവനേശ്വര്‍, സിംല, കൊച്ചി എന്നീ നഗരങ്ങളിലാണ് പ്ലാസ്റ്റിക് നോ്ട്ടുകള്‍ പരീക്ഷിക്കുക.
നോട്ട് കേടാവാതെ കൂടുതല്‍ കാലം നിലനില്‍ക്കുക എന്നതാണ് പരിഷ്‌കാരത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഈ അഞ്ചു നഗരങ്ങളിലും ഭൂമിശാസ്ത്ര പരമായും കാലാവസ്ഥയിലും വ്യത്യാസ്തപ്പെട്ടിരിക്കുന്നവയാണെന്നും അതാണ് ആദ്യഘട്ടത്തില്‍ ഈ നഗരങ്ങള്‍ തെരെഞ്ഞെടുത്തതിന് പിന്നിലെന്നും ധനകാര്യ സഹമന്ത്രി നമോ നാരായണ്‍ രാജ്യസഭയില്‍ അറിയിച്ചു.