00:00 | 00:00
പ്ലാസ്റ്റിക്; പ്രശ്നം, പരിഹാരം
റെന്‍സ ഇഖ്ബാല്‍
2018 Apr 30, 05:05 am
2018 Apr 30, 05:05 am

കൃത്യമായ മാലിന്യനിർമ്മാർജ്ജനം പരിസ്ഥിതി സംരക്ഷണത്തിൽ ഒരു വലിയ പങ്കു വഹിക്കുന്നു. കുടുംബശ്രീ പ്രവർത്തകരും സർക്കാരും ഇതിനായി ഏറെ പരിശ്രമിക്കുമ്പോഴും പലപ്പോഴും ജനങ്ങളുടെ പങ്കാളിത്തത്തിൻറെ കുറവ് കൊണ്ട് ഈ പദ്ധതികൾ വിജയം കൈവരിക്കാതെ പോകുന്നു.

സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി മാലിന്യ സംഭര-സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു വരുന്നു. ജനവാസ കേന്ദ്രങ്ങളിൽ ഇവ സ്ഥാപിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണെന്നിരിക്കെ ചില പ്രദേശങ്ങളിൽ മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിക്ഷേധ സമരങ്ങൾ നടന്നു വരികയാണ്.
വീടുകളിൽ നിന്ന് ജൈവ മാലിന്യവും അജൈവ മാലിന്യവും തരംതിരിച്ച് നൽകിയാൽ മാത്രമെ മാലിന്യ നിർമാർജ്ജന പദ്ധതികൾക്ക് വിജയം കൈവരിക്കാൻ സാധിക്കൂ എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.