| Saturday, 4th July 2020, 2:11 pm

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ പ്രതിജ്ഞാബദ്ധര്‍; 900 കോടിരുപയുടെ വ്യാപാര കരാര്‍ റദ്ദ് ചെയ്യുന്നതായി ഹീറോ സൈക്കിള്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ചൈനയുമായുള്ള 900 കോടി രൂപയുടെ വ്യാപാര ബന്ധം അവസാനിപ്പിക്കുന്നതായി ഹീറോ സൈക്കിള്‍സ്.

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി യുണൈറ്റഡ് സൈക്കിള്‍സ് പാര്‍ട്സ് ആന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (യു.സി.പി.എം.എ) അംഗങ്ങള്‍ക്ക് സാങ്കേതിക സഹായം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഹീറോ സൈക്കിള്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ (സി.എം.ഡി) പങ്കജ് മുഞ്ജല്‍ ചൈനയുമായുള്ള 900 കോടി രൂപയുടെ വ്യാപാര ബന്ധം റദ്ദാക്കുന്നതായി അറിയിച്ചത്.

”വരുന്ന 3 മാസത്തിനുള്ളില്‍ ഞങ്ങള്‍ക്ക് ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ്സ് നടത്തേണ്ടിയിരുന്നു, പക്ഷേ ഞങ്ങള്‍ ആ പദ്ധതികളെല്ലാം റദ്ദാക്കി. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,” അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ചൈന സംഘര്‍ഷത്തിന് പിന്നാലെ ചൈന വിരുദ്ധ വികാരം ഇന്ത്യയില്‍ ശക്തപ്പെട്ടിരുന്നു. ചൈനീസ് ഉല്പന്നങ്ങള്‍ ബഹിഷ്‌ക്കരണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നുവന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ചൈനയുടെ 59 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more