സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കില്‍ ഹെല്‍മറ്റോ മാസ്‌കോ ഇല്ലാതെ ഇരിക്കുന്ന ഫോട്ടോ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന്റടിസ്ഥാനത്തിലാണ് മഹുവയുടെ പരിഹാസം എന്നാണ് വിലയിരുത്തപ്പെടുന്നത്/
അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയില്‍.
സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ കര്‍ഷകരും രംഗത്തെത്തിയിരുന്നു.
കാര്‍ഷിക പ്രതിഷേധത്തില്‍ സ്ത്രീകള്‍ പങ്കെടുക്കേണ്ടതില്ലെന്ന സുപ്രീംകോടതിയുടെ പരാമര്‍ശത്തിനും വിമര്‍ശനം ഉയര്‍ന്നിരുന്നു. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് ബോബ്‌ഡെയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. താന്‍ ഒരു സ്ത്രീയാണെന്നും ന്യായമായ കാരണത്തിനാണെങ്കില്‍ താന്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്നും ഇന്ദിര ജെയ് സിങ് പ്രതികരിച്ചു.
” ചീഫ് ജസ്റ്റിസ്, ഞാന്‍ ഒരു സ്ത്രീയാണ്, ഞാന്‍ ”വൃദ്ധയാണ്’ ഞാന്‍ ഒരു അഭിഭാഷകയാണ്, പക്ഷേ ന്യായമായ കാരണമാണെങ്കില്‍ ഞാന്‍ പ്രതിഷേധത്തിന് പോകും,” അവര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക