[]തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ അനുവദിക്കണമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ്.
ഉയര്‍ന്ന ഫീസ് നല്‍കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കണം. സര്‍വകലാശാലകള്‍ വരുമാനം കൂട്ടണമെന്നും ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നു.
വ്യവസായ മേഖലക്കും കോഴ്‌സുകള്‍ ആരംഭിക്കാം. ദേശീയ, രാജ്യാന്തര അക്രഡിറ്റേഷനും നിലവില്‍ വരണം. വ്യവസായ മേഖലയും സര്‍ലകലാശാലകളും യോജിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ആസൂത്രണ ബോര്‍ഡ് പറഞ്ഞു.
ഭാവിയില്‍ കേരളം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സിംഗപ്പൂര്‍, ഹോങ്കോങ് എന്നിവയുമായി മത്സരിക്കാനുള്ള കെല്‍പ്പുനേടുകയാണ് ലക്ഷ്യമെന്നും ആസൂത്രണ ബോര്‍ഡ് വ്യക്തമാക്കുന്നു.
ക്രമേണ സ്വകാര്യ സര്‍വകലാശാലകളും , വിദേശ സര്‍വകലാശാലകളും അടങ്ങുന്ന അറിവ് സമുച്ചയങ്ങളായി ഇവ വളരണമെന്നതാണ് വിഷന്‍ 2030 മുന്നോട്ട്്് വെക്കുന്ന ആശയം.
കേരളം 2030 എന്ന വിഷന്‍ ഡോക്യൂമെന്റിലാണ് ആസൂത്രണ ബോര്‍ഡ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
സര്‍വകലാശാലകളിലെ ട്യൂഷന്‍ ഫീസും കാപ്പിറ്റേഷന്‍ ഫീസും വര്‍ധിപ്പിക്കാവുന്നതാണെന്ന് ആസൂത്രണ ബോര്‍ഡ് പറയുന്നു.