| Sunday, 9th February 2020, 3:37 pm

പിണറായിയുടെ നവോത്ഥാന സമിതിയുടെ ഭാഗമായത് കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഹിന്ദുത്വം വളര്‍ത്താന്‍; വെളിപ്പെടുത്തലുമായി സി.പി സുഗതന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയ്ക്ക് ശേഷം കേരളത്തില്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ ഭാഗമായത് കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം വളര്‍ത്താനാകുമോ എന്ന് പരീക്ഷിക്കാന്‍ ആയിരുന്നെന്ന് നവോത്ഥാന സമിതി മുന്‍ ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്‍.

രാഹുല്‍ ഈശ്വര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി മലപ്പുറത്ത് നിരാഹരം കിടക്കുമെന്ന തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി സി.പി സുഗതന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനുമേല്‍ നടന്ന ചര്‍ച്ചയില്‍ ഹരി പ്രഭാസ് എന്നയാള്‍ക്ക് നല്‍കിയ മറുപടിയിലാണ് സുഗതന്റെ വെളിപ്പെടുത്തല്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പിണറായിയുടെ നവോത്ഥാനത്തില്‍ പോയത് കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഹിന്ദുത്വം വളര്‍ത്താനെന്ന് സി.പി സുഗതന്‍ 

”തന്റെ മാതൃസംഘടന ആര്‍.എസ്.എസാണ്. ബി.ജെ.പിക്കാരെയും അവരുടെ ആള്‍ക്കാരെയും വിമര്‍ശിച്ചിട്ടുണ്ട്. മോദിയേയും വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ ആര്‍.എസ്.എസുകാരെ വിമര്‍ശിച്ചിട്ടില്ല. സ്വയം സേവകര്‍ രാജ്യത്തോടും സംഘത്തോടും എപ്പോഴും വിധേയരായിരിക്കും. കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഹിന്ദുത്വം വളര്‍ത്താന്‍ പറ്റുമോ എന്ന് പരീക്ഷിക്കാനാണ് പിണറായിയുടെ നവോര്‍ത്ഥാനത്തില്‍ പോയി പിന്നീട് അത് പൊളിച്ചു കളഞ്ഞത്”. സി.പി സുഗതന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമല സ്ത്രീ പ്രവേശന വിധിയ്ക്ക് ശേഷം സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ നവോത്ഥാന ആശയങ്ങള്‍ ഉയര്‍ത്തി പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചത്. സമിതിയുടെ നേതൃത്വത്തില്‍ വനിതാ മതില്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more