| Thursday, 6th April 2017, 1:56 pm

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആര്‍.എസ്.എസ് കാര്‍ കൊലപ്പെടുത്തിയത് ആസൂത്രിതമായി; വീട്ടില്‍ രണ്ട് തവണ തിരഞ്ഞെത്തിയെന്ന് മൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. കൊലപ്പെടുത്തുന്നതിന് മുമ്പ് അനന്തുവിനെ തേടി രണ്ടു തവണ അക്രമികള്‍ വീട്ടിലെത്തിയിരുന്നെന്ന് അന്വേഷണ സംഘത്തിന് മെഴി ലഭിച്ചിട്ടുണ്ട്.


Also read പശു സംരക്ഷണം സ്വാതന്ത്ര സമരത്തിന്റെ ഭാഗമായിരുന്നെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍; വീഡിയോ 


പട്ടണക്കാട്ടെ നീലിംമഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു പതിനേഴുകാരനായ അനന്തു കൊല്ലപ്പെട്ടത്. മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അനന്തുവിനെതിരായ ആക്രമണം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പൊലീസ്. സ്‌കൂളിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് അനന്തുവിനെ സംഘം ആക്രമിക്കുന്നത്.


Dont miss നിങ്ങള്‍ കൊന്നത് ക്ഷീര കര്‍ഷകനെയാണ് പശുക്കടത്തുകാരനെയല്ല; ഗോരക്ഷാ സേന മര്‍ദിച്ച് കൊന്ന പെഹ്‌ലുഖാന്റെ മകന്‍ പറയുന്നു 


നേരത്തെ സ്‌കൂളിലുണ്ടായ സംഘര്‍ഷം പൊലീസ് ഇടപെട്ട് അവസാനിപ്പിച്ചിരുന്നെങ്കിലും വീണ്ടും രണ്ട് തവണയാണ് അനന്തുവിനെ തേടി സംഘം വീട്ടിലെത്തിയത്. വീട്ടില്‍ തെരഞ്ഞെത്തിയെങ്കിലും അനന്തുവിനെ കാണാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ ഉത്സവ പറമ്പ് അക്രമത്തിനായ് തെരഞ്ഞെടുത്തതെന്ന നിഗമനത്തിലാണ് പൊലീസ്.

വിദ്യാര്‍ത്ഥിയുടെ മരണത്തെതുടര്‍ന്ന് പത്തോളം ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊല്ലപ്പെട്ട അനന്തു ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. നേരത്തെ ശാഖയില്‍ പോകാറുണ്ടായിരുന്ന അനന്തു ഇടക്കാലത്ത് ഇത് നിര്‍ത്തിയിരുന്നു. കൊലയ്ക്ക് ഇതുമായ് ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിയ അനന്തുവിനെ ഓടിച്ചിട്ട് തല്ലിവീഴ്ത്തിയ ശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു. നെഞ്ചിലും വയറിനും മാരകമായ മര്‍ദ്ദനമേറ്റ അനന്തു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ചേര്‍ത്തല പൊലീസ് സ്റ്റേഷനിലാണ് പ്രതികളുള്ളത്. സംഘര്‍ഷത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.

ആര്‍.എസ്.എസ്സുകാര്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കൊന്നതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ നാളെ എല്‍.ഡി.എഫും യു.ഡിഫും ഹര്‍ത്താലിനു ആഹ്വാനം ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more