ഭോപ്പാല്‍: മധ്യപ്രദേശില്‍ വിമാനത്തില്‍ നിന്നുള്ള മാലിന്യം താഴേക്ക് വീണ് യുവതിക്ക് പരിക്ക്.
മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ഡിസംബര്‍ പതിനേഴാം തിയതിയാണ് വിമാനത്തില്‍ നിന്നുള്ള മാല്യങ്ങള്‍ (ബ്ലൂ ഐസ്) യുവതിയുടെ ശരീരത്തിലേക്ക് പതിച്ചത്.
യുവതിയുടെ ശരീരത്തിലേക്ക് ഫുട്‌ബോളിന്റെ വലുപ്പത്തിലുള്ള ഒരു വസ്തു വന്നു പതിക്കുകയായിരുന്നു. തോള്‍ഭാഗത്ത് വന്നു പതിച്ച വസ്തു എന്താണെന്ന് അറിയാത്ത നാട്ടുകാര്‍ ഇത് ഏവിയേഷന്‍ ശാസ്ത്രജ്ഞന്‍മാരുരടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
വിമാനത്തിലെ ടോയ്‌ലറ്റില്‍ നിന്നും അബദ്ധവശാല്‍ താഴെ വീണ മലമൂത്രവിസര്‍ജ്യമടങ്ങിയ മാലിന്യങ്ങളാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്താക്കി.
ഇന്ത്യയിലെ തന്നെ ആദ്യത്തെ സംഭവമായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. പറക്കുന്ന വിമാനത്തില്‍ നിന്നും ഐസ് കട്ടരൂപത്തില്‍ ഒരു വസ്തു താഴേക്ക് പതിക്കുകയും അത് ഒരു യുവതിയുടെ ശരീരത്തില്‍ പതിഞ്ഞ് മുറിവുണ്ടാക്കുകയും ചെയ്ത ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
വീടിന്റെ ടെറസില്‍ തട്ടിയ ശേഷമാണ്‌വിസര്‍ജ്യമടങ്ങിയ ഐസ്‌ബോള്‍ രജ്‌റാണി ഗൗഡ് എന്ന യുവതിയുടെ ശരീരത്തില്‍പതിച്ചതെന്നും നേരിട്ട് ശരീരത്തില്‍ പതിക്കുകയായിരുന്നെങ്കില്‍ അവര്‍ക്ക് ജീവഹാനി തന്നെ സംഭവിക്കുമായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
യുവതിടെ ശരീരത്തില്‍ ആകാശത്ത് നിന്ന് എന്തോ ഒരു വസ്തു പതിക്കുന്നത് കണ്ടെന്നും പിന്നീട് നിലവിളിയോടെ യുവതി നിലത്ത് വീഴുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
എന്താണ് സംഭവിച്ചതെന്ന് ഒരുനിമിഷത്തേക്ക് മനസിലായില്ല. പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ അടുത്തുള്ളആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനങ്ങളിലെ ശീതീകരിച്ച മാലിന്യങ്ങളെ ബ്ലൂ ഐസ് എന്ന പേരിലാണ് വിളിക്കാറ്.
മാലിന്യങ്ങള്‍ സാധാരണ ദ്രാവകരൂപത്തില്‍ ആവാറുണ്ടെന്നും എന്നാല്‍ അന്തരീക്ഷ താപനിലയിലെ വ്യതിയാനത്തില്‍ ഐസ് രൂപത്തിലായതാണെന്നും ഏവിയേഷന്‍ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
എയര്‍ക്രാഫ്റ്റില്‍ നിന്നും ഉണ്ടായ അപകടം എന്ന നിലയ്ക്ക് ഇതിന് പ്രാധാന്യം ഉണ്ടെന്നും യുവതിക്ക് നഷ്ടപരിഹാരംനല്‍കുമെന്നും ഏവിയേഷന്‍ പറയുന്നു. എന്നാല്‍ സംഭവം നിയമപരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ തന്നെ അന്വേഷണം നടത്താന്‍ സാധ്യമല്ലെന്നാണ് ജില്ലാ അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നത്.