അഫ്ഗാനിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണു; ഇന്ത്യന്‍ വിമാനമെന്ന് അഫ്ഗാന്‍ മാധ്യമം, നിഷേധിച്ച് ഇന്ത്യ
World News
അഫ്ഗാനിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണു; ഇന്ത്യന്‍ വിമാനമെന്ന് അഫ്ഗാന്‍ മാധ്യമം, നിഷേധിച്ച് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st January 2024, 1:25 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണു. മോസ്‌കോയിലേക്ക് പോയ വിമാനമാണ് തകര്‍ന്നുവീണതെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ടോപ്ഖാന മലനിരകളിലാണ് വിമാനം തകര്‍ന്നുവീണത്.

അഫ്ഗാനിലെ വാര്‍ത്താ ഏജന്‍സി അവിടുത്തെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബദക്ഷന്‍ മേഖലയിലെ സര്‍ക്കാര്‍ ഉഗ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതിനോടകം ഉദ്യോഗസ്ഥരെ അയച്ചതായും അധികൃതര്‍ അറിയിച്ചു.

മൊറോക്കയില്‍ രജസിറ്റര്‍ ചെയ്ത വിമാനമാണ് അപടകടത്തില്‍പ്പെട്ടതെന്ന് ഡി.ജി.സി.എ അറിയിച്ചു. പരിശോധനകള്‍ തുടങ്ങിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എത്ര യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു എന്നതിനെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്ന് ടോളോ ന്യൂസിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫാനിസ്ഥാനിലെ ടോപ്ഖാന മലനിരകളില്‍ ഇന്ത്യന്‍ വിമാനം തകര്‍ന്നുവീണു എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളെങ്കിലും മൊറോക്കന്‍ വിമാനമാണ് തകര്‍ന്നുവീണതെന്നാണ് ഇപ്പോള്‍ ഡി.ജി.സി.എ സൂചിപ്പിക്കുന്നത്. യാത്രികരായി ഇന്ത്യക്കാര്‍ ഉള്ളതായി വിവരമില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.

 

Content Highlight: Plane crashed in Afghanistan